ചക്ക കൊമ്പനെ കാറിടിച്ചു; കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്ക്

Chakka Komban Accident : പൂപ്പറായിലെ ജനവാസ മേഖലയിൽ വെച്ചാണ് ആനയ്ക്ക് അപകടം സംഭവിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 23, 2023, 10:05 PM IST
  • പൂപ്പാറയിൽ വെച്ചാണ് അപകടം സംഭവിക്കുന്നത്
  • നാലംഗ സംഘം സഞ്ചരിച്ച കാറാണ് ആനയെ ഇടിച്ചത്
  • തന്നെ ഇടിച്ച വാഹനം ചക്ക കൊമ്പൻ തകർക്കുകയും ചെയ്തു
ചക്ക കൊമ്പനെ കാറിടിച്ചു; കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്ക്

ഇടുക്കി : ചക്ക കൊമ്പൻ കാട്ടാനയെ കാറിടിച്ചു. പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറ് വന്നിടിക്കുകയായിരുന്നു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനായെ നാട്ടുകാർ ഓടിച്ചു വിടുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. റോഡിൽ ഇരുട്ടായിരുന്നതിനാൽ കാറിലുണ്ടായിരുന്നവർ ആനയെ കണ്ടില്ലെന്നാണ് പ്രഥമിക നിഗമനം.

ഇന്ന് മെയ് 23 വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. പൂപ്പാറ ചൂണ്ടലിലെ ജനവാസ മേഖലയിൽ എത്തിയ ചക്കകൊമ്പനെ നാട്ടുകാർ ചേർന്ന് ഓടിക്കുകയായിരുന്നു, ആന ദേശീയ പാതയിലേക്ക് ഇറങ്ങുന്നതിനിടെ ഇതു വഴിയെത്തിയ വാഹനം വന്ന് ഇടിക്കുകയിരുന്നു.

ALSO READ : Arikkomban: ഇറക്കിവിട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി അരിക്കൊമ്പന്‍; ഷെഡ് തകര്‍ത്തു

ഇടിയേറ്റ ഉടനെ ആന വാഹനത്തെ ആക്രമിച്ചു.  വാഹനത്തിലുണ്ടായിരുന്ന തങ്കരാജനും കുടുംബാംഗങ്ങൾക്കും പരുക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഏതാനും ദിവസങ്ങളായി ചൂണ്ടൽ, തോണ്ടിമല മേഖലകളിൽ ചക്കകൊമ്പൻ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയിൽ പൂപ്പാറ ടൗണിൽ ആന എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News