കൊച്ചി: പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരു നേതാക്കളുടേയും കൂട്ടുകെട്ട് മാതൃകയാണെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു മഹത്തായ കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും അവരുടെ കെമിസ്ട്രിയാണ് ബിജെപിയുടെ മുന്നേറ്റങ്ങള്‍ക്കു കാരണം എന്നും മുരളീധരന്‍ വ്യക്തമാക്കി. വെല്ലുവിളികളെ അവസരമാക്കിയ നേതാവ് എന്നാണ് മുരളീധരന്‍, പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായെ വിശേഷിപ്പിച്ചത്‌. 


ഡോ. ശ്യമപ്രസാദ് മുഖര്‍ജി റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അനിര്‍ബന്‍ ഗാഗുംലിയും ശിവാനന്ദ് ദ്വിവേദിയും ചേര്‍ന്നെഴുതിയ അമിത് ഷാ ആന്‍ഡ് ദി മാര്‍ച്ച് ഒഫ് ബിജെപി എന്ന പുസ്തകത്തെക്കുറിച്ച് ഇന്ത്യ ഇന്‍ ദി ഫ്യൂചര്‍ എന്ന സംഘടന ഒരുക്കിയ സംവാദത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.