Trivandrum:കേരളത്തിൻറെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻറെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ചട്ടമ്പി സ്വാമി ജയന്തി അറിയിച്ചത്. ജാതീയതയുടെ കൊടിയ അനാചാരങ്ങളെ, അതിൽ നിന്നും മുതലെടുത്ത് അപ്രമാദിത്വം അനുഭവിച്ചിരുന്ന ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും അദ്ദേഹം എതിരിട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മതസംഹിതകളിൽ അന്തർലീനമായ വിമോചനത്തിൻ്റെയും സമത്വത്തിൻ്റെയും പ്രകാശം ചൊരിയുന്ന, എന്നാൽ ചൂഷകരാൽ മറച്ച് പിടിക്കപ്പെട്ട സത്തകൾ ചട്ടമ്പിസ്വാമികൾ തൻ്റെ പോരാട്ടത്തിനുള്ള ആയുധങ്ങളാക്കി. 



Also ReadKerala Rain Alert: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് 


ആ അറിവുകൾ ജനങ്ങളിലേക്ക് പകർന്നുകൊണ്ട് അവരുടെ വിശ്വാസങ്ങളിൽ നീതിയുടെയും തുല്യതയുടെയും ബോധ്യമുറപ്പിക്കാൻ ചട്ടമ്പിസ്വാമികൾക്ക് സാധിച്ചു. അത്തരത്തിൽ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാനും അതിനകത്ത് തന്നെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. 


Also ReadHome Isolation: ഹോം ഐസൊലേഷന് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി


കേരള നവോത്ഥനത്തിൻ്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിർത്തിക്കൊണ്ട് എഴുതാൻ സാധ്യമല്ല. ജാതീയതയും അനാചാരങ്ങളും തൂത്തെറിഞ്ഞു മാനവികതയുടെ സംസ്ഥാപനം ലക്ഷ്യം വയ്ക്കുന്ന കേരളത്തിൻ്റെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അദ്ദേഹം എക്കാലവും അറിവിൻ്റെ വെളിച്ചവും സമരോത്സുകതയുടെ ഊർജ്ജവും പകരും.-അദ്ദേഹം തൻറെ പോസ്റ്റിൽ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.