Chavakkad Accident: ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി, ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ ഇയാളെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു
ഗുരുവായൂർ: ചാവക്കാട് മണത്തല മുല്ലത്തറയിൽ ടോറസ് ദേഹത്ത് കയറി ബംഗാൾ സ്വദേശിക്ക് ദാരുണാന്ത്യം.വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി 35 വയസുള്ള നസറുൽ ഷേക്കാണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. പൊന്നാനി ഭാഗത്തുനിന്നും വരികയായിരുന്നു ടോറസ് ലോറി മണത്തറ മുല്ലത്തറയിൽ വെച്ച് തിരിക്കുന്നതിനിടയിൽ സൈക്കിളുമായി നിൽക്കുകയായിരുന്ന നാസറുൽ ഷെയ്ക്കിനെ ഇടിച്ച് ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.ടോറസ് ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Also Read: കൊല്ലം സുധിയുടെ സംസ്കാരം കോട്ടയത്ത് ഇന്ന് ഉച്ചയോടെ നടക്കും
അരൂർ: കടുത്ത ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. നീതുമോൾ എന്ന യുവതിയായിരുന്നു മരിച്ചത്. ഭർത്താവിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിൽ ഭർത്താവ് കെ.എസ്. ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവരുടെ വിവാഹം കഴിഞ്ഞത് 2011 ലായിരുന്നു. അന്നുമുതൽ സൗന്ദര്യം പോരാന്നുപറഞ്ഞ് നീതുവിനെ മാനസികമായി ഭർത്താവ് പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെങ്കിലും അപ്പോഴൊക്കെ വഴക്കുകൾ പറഞ്ഞുതീർത്ത് ഭർത്താവായ ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...