Fuel Price Today: കോവിഡിലും പെട്രോൾ വിലയിലും ആശ്വാസം ലഭിക്കാതെ ഇന്ത്യ; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ നിരക്ക്
ശനിയാഴ്ച്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ ഇന്ധന വില വീണ്ടും മാറ്റമില്ലാതെ തുടരുകയാണ്. രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.40 രൂപയും ഡീസൽ വില 80.73 രൂപയുമാണ്.
Thiruvananthapuram: കോവിഡ് ഇന്ത്യയിൽ അതിരൂക്ഷമായി പിടിമുറുക്കുമ്പോഴും ആശ്വാസം നൽകാതെ പെട്രോൾ വിലയും (Petrol Price) മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച്ച നേരിയ ഇടിവ് രേഖപ്പെടുത്തിയ ഇന്ധന വില വീണ്ടും മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ച്ച ഇന്ധന വിലയിൽ 4 പൈസയാണ് കുറവ് രേഖപ്പെടുത്തിയത്. ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നെങ്കിലും തിങ്കളാഴ്ച്ച ഇടിവോടെ തുടങ്ങാനാണ് സാധ്യത. എന്നാൽ ഇത് രാജ്യത്തെ ഇന്ധന വിലയിൽ മാറ്റം കൊണ്ട് വരുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാവനത്തിൽ
തിരുവനന്തപുരം - 92.12
കൊല്ലം - 91.39
പത്തനംതിട്ട - 91.39
ആലപ്പുഴ - 90.76
കോട്ടയം -90.91
ഇടുക്കി - 90.90
എറണാകുളം - 90.57
തൃശൂർ - 90.96
പാലക്കാട് - 91.43
മലപ്പുറം -91.26
കോഴിക്കോട് -91.19
കണ്ണൂർ - 90.82
വയനാട്- 91.85
കാസർകോട് - 91.61
ALSO READ: IndiGo: ആഭ്യന്തര യാത്രകൾക്ക് special offer, തിയതിയും സമയവും ഫ്രീയായി മാറ്റാം
മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണയാണ് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത്. മാർച്ച് മാസത്തിൽ പെട്രോളിന് ആകെ 61 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞിരുന്നു. അവസാനമായി ഇന്ധന വിലയിൽ ഇടിവ് രേഖപ്പെടുത്തിയത് മാർച്ച് 30 നായിരുന്നു. Petrol ന് 22 പൈസയു Diesel ന് 22 പൈസയുമാണ് അന്ന് കുറഞ്ഞത്. മാർച്ച് 24 നാണ് ഈ വർഷത്തിൽ ആദ്യമായി രാജ്യത്ത് ഇന്ധന വിലയിൽ (Fuel Price) നേരിയ കുറവ് രേഖപ്പെടുത്തിയത്.
ALSO READ: Indian Railway: ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask നിര്‍ബന്ധമായും ധരിച്ചോളൂ, ഇല്ലെങ്കില്‍ ...
മാർച്ച് 24ന് പെട്രോൾ വിലയിൽ 18 പൈസയും ഡീസൽ വിലയിൽ (Diesel) 17 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയത്. അതിന് ശേഷം മാർച്ച് 25ന് പെട്രോൾ വിലയിൽ 21 പൈസയും ഡീസൽ വിലയിൽ 20 പൈസയുമാണ് കുറവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം 4 ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന പെട്രോൾ വിലയിൽ വീണ്ടും മാർച്ച് 30 ന് ഇടിവ് രേഖപ്പെടുത്തിയത്.
രാജ്യ തലസ്ഥാനത്ത് പെട്രോൾ വില 90.40 രൂപയും ഡീസൽ വില 80.73 രൂപയുമാണ്. മുംബൈയിൽ ഇന്ധന വില സർവ്വകാല റെക്കോർഡിൽ തന്നെ നിൽക്കുകയാണ്. മുംബൈയിൽ പെട്രോൾ വില 96.83 രൂപയാണ്. ഡീസൽ വില 87.81 രൂപയിലും നിൽക്കുന്നു.
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.