ചെന്നൈ: ചെങ്ങന്നൂര്‍ എംഎല്‍എയും  മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന കെ കെ രാമചന്ദ്രന്‍നായര്‍ (65) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജനുവരി 14 ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു മരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച രാമചന്ദ്രന്‍ 2001 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത് എന്നാല്‍ അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭന ജോര്‍ജിനോട്‌ മത്സരിച്ച് പരാജയപ്പെട്ടു. 


പിന്നീട് 2016 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങിയ രാമചന്ദ്രന്‍ നായര്‍ രണ്ട് തവണ എംഎല്‍എ ആയ പിസി വിഷ്ണുനാഥിനെ എണ്ണായിരത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.


രണ്ട് തവണ സിപിഎം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പന്തളം എന്‍എസ്‌എസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.