ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞുപോയി; ഇടുക്കിയിൽ ഹോട്ടൽ അടിച്ച് തകർത്തു
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. രാമക്കല്‍മേട് സിയോണ്‍ ഹില്‍ റിസോര്‍ട്ടില്‍ ഭക്ഷണം കഴിയ്ക്കാനായി എത്തിയ യുവാക്കള്‍ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപിച്ച്, ജീവനക്കാരനുമായി വാക്കേറ്റം നടത്തുകയായിരുന്നു. ചിക്കന്‍ കുറവായതിനാല്‍ മറ്റൊരു പ്ലേറ്റില്‍ പ്രത്യേകം ചിക്കന്‍ നല്‍കണനെന്ന് യുവാക്കള്‍ ആവശ്യപെട്ടു.
ഇടുക്കി: ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞതായി ആരോപിച്ച് യുവാക്കള് റസ്‌റ്റൊറന്റില്‍ ആക്രമണം നടത്തിയതായി പരാതി. ഇടുക്കി രാമക്കല്‍മേട്ടിലെ സ്വകാര്യ റസ്റ്റൊറന്റിലാണ്, രാത്രിയില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. ജീവനക്കാരനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് സംഭവം. രാമക്കല്‍മേട് സിയോണ്‍ ഹില്‍ റിസോര്‍ട്ടില്‍ ഭക്ഷണം കഴിയ്ക്കാനായി എത്തിയ യുവാക്കള്‍ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞെന്ന് ആരോപിച്ച്, ജീവനക്കാരനുമായി വാക്കേറ്റം നടത്തുകയായിരുന്നു. ചിക്കന്‍ കുറവായതിനാല്‍ മറ്റൊരു പ്ലേറ്റില്‍ പ്രത്യേകം ചിക്കന്‍ നല്‍കണനെന്ന് യുവാക്കള്‍ ആവശ്യപെട്ടു.
Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ പ്ലേറ്റ്, ടേബിളില്‍ അടിച്ച് പൊട്ടിച്ചു. ശക്തിയായി, പ്ലേറ്റ് അടിച്ചതിന്റെ ആഘാതത്തില്‍ ടേബിളിന്റെ ചില്ലും പൊട്ടി. ഒരാളുടെ കൈയ്ക്ക് മുറിവേല്‍ക്കുകയും ചെയ്തു. ജീവനക്കാരന്‍ അനുമാത്യുവിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണം ഉണ്ട്.
സംഭവത്തില്‍ ജീവനക്കാരും റിസോര്‍ട്ട്, ഹോം സ്‌റ്റേ അസോസിയേഷനും മർച്ചന്‍റ് അസോസിയേഷനും നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമല്ല നല്‍കിയതെന്നും ഇത് ചോദ്യം ചെയ്തതോടെ വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നുവെന്നും ടേബിള്‍ തകര്‍ത്തിട്ടില്ലെന്നും ആരോപണ വിധേയരായ യുവാക്കള് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...