Chicken Price: സാധരണക്കാരുടെ അടുക്കള ബജറ്റിന്‍റെ താളം തെറ്റിച്ച് ഇറച്ചിക്കോഴി വില കുതിയ്ക്കുകയാണ്.   പതിവിന് വിപരീതമായി ഈ വര്‍ഷം ചൂടേറിയ മാര്‍ച്ച്‌ മാസത്തില്‍ ചിക്കനെ തൊട്ടാല്‍ കൈപൊള്ളും എന്ന അവസ്ഥയാണ്..  


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 2 മാസത്തിനിടെ ഇറച്ചിക്കോഴി വില  164 രൂപയായി.  കോഴിത്തീറ്റയുടെ വില വര്‍ദ്ധിച്ചതും ഉത്പാദനം കുറഞ്ഞതും  സംസ്ഥാനത്ത് പലയിടത്തും ഫാമുകള്‍ പൂട്ടാന്‍ ഇടയായി. ഇതാണ് ഇപ്പോള്‍ ഇറച്ചിക്കോഴി വില ഉയരാന്‍ കാരണം.  തമിഴ്‌നാട് അടക്കമുള്ള  ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്‌ ആവശ്യമായ ഇറച്ചിക്കോഴി എത്തിക്കുകയാണ്.  ഈ സാഹചര്യത്തില്‍ വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.  


കോഴിത്തീറ്റയ്ക്ക്  കഴിഞ്ഞ 2 മാസത്തിനിടയിൽ 300 രൂപയാണ് ചാക്കൊന്നിന് വര്‍ദ്ധിച്ചത്. വർധിച്ചത്. ശരാശരി 1400-1500 രൂപയുണ്ടായിരുന്ന കോഴിത്തീറ്റയുടെ വില 2460 രൂപയായി ഉയർന്നു. അതുകൂടാതെ, കോഴിക്കുഞ്ഞുങ്ങൾക്കും വില രണ്ടിരട്ടിയിലേറെ കൂടി. 12-15 രൂപയുണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങളുടെ വില  42 രൂപയായി. ഇതോടെ കനത്ത ചെലവ് താങ്ങാനാകാതെ ഉത്പാദകര്‍  പലരും പിന്‍വലിഞ്ഞു. 


സാധാരണ മാര്‍ച്ച് മാസത്തില്‍ ഇറച്ചിക്കോഴി വില  കുറയുകയാണ് പതിവ്. എന്നാല്‍ ഇത്തവണ മറിച്ചാണ് സംഭവിക്കുന്നത്‌.  മുന്‍ വര്‍ഷങ്ങളില്‍ ഈ സമയത്ത്  ഇറച്ചിക്കോഴി വില  90 രൂപയായിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില വെറും 98  രൂപയായിരുന്നു.  അതാണ് ഇപ്പോള്‍ 164 -ല്‍ എത്തി നില്‍ക്കുന്നത്.


സംസ്ഥാനത്ത് ഇറച്ചിക്കോഴി വില വര്‍ദ്ധിച്ചതോടെ വ്യാപാരികള്‍ക്കും കനത്ത നഷ്ടമാണ് സംഭവിക്കുന്നത്‌. ശരാശരി ഒരു ക്വിന്റൽ കച്ചവടം നടന്നിരുന്ന കടയിൽ  ഇപ്പോൾ പകുതിയിൽ താഴെ മാത്രമാണ് വില്‍പ്പന നടക്കുന്നത്.  വിലക്കയറ്റവും  കനത്ത ചൂടും ഉത്‌പാദകരെയും വ്യാപാരികളെയും  ഒരേപോലെ ബാധിച്ചിരിയ്ക്കുകയാണ് ...


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.