chief minister abandoned uae trip: കേന്ദ്രം വിലക്കി; മുഖ്യമന്ത്രി യുഎഇ യാത്ര ഉപേക്ഷിച്ചു, യുഎസിലേക്കും ക്യൂബയിലേക്കും പറക്കും
chief minister will visit us and cuba r abandoned uae trip: യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നു.
ന്യൂഡല്‍ഹി: കേന്ദ്രം അനുമതി നിഷേധിച്ചതോടെ യു.എ.ഇ. യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 7 മുതല്‍ 11 വരെയാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിദേശകാര്യ മന്ത്രാലയം ഉടക്കി. വിദേശകാര്യമന്ത്രി ജയശങ്കര്‍ ഫയല്‍ നേരിട്ടു പരിശോധിച്ചാണ് അനുമതി നിഷേധിച്ചത്.അനുമതി ലഭിക്കാനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ വീണ്ടും സമീപിച്ചെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി കൈകൊണ്ടത്. മെയ് 8 മുതല്‍ പത്തു വരെ അബുദാബിയില്‍ നടക്കുന്ന യു.എ.ഇ. സാമ്പത്തിക വികസന വകുപ്പിന്റെ വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി പ്രത്യേക ക്ഷണിതാവായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ യു.എ.ഇ. നേരിട്ട് ക്ഷണിച്ചിരുന്നു.
നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ യു.എ.ഇ. വാണിജ്യ സഹമന്ത്രിയാണ് മുഖ്യമന്ത്രിക്കു ക്ഷണക്കത്ത് അയച്ചത്. എന്നാല്‍ ഇതിലെ സാങ്കേതികത്വം ചൂണ്ടിക്കാണിച്ചാണ് യാത്ര നിഷേധിച്ചിരിക്കുന്നത്. മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട ആവശ്യകത പരിപാടിക്കില്ലെന്നാണ് കേന്ദ്രം കേരളത്തിനയച്ച കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. യു എ ഇ യാത്രയ്ക്ക് വേണ്ടി അനുമതി തേടി മുഖ്യമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തില്‍ യു.എ.ഇയുടെ ക്ഷണപത്രവും കാണിച്ചിരുന്നു. വാര്‍ഷിക നിക്ഷേപസംഗമത്തില്‍ കേരളം ഗോള്‍ഡന്‍ സ്പോണ്‍സറാണ. ഇതിന് വേണ്ടി കേരളം ഒന്നരക്കോടിയാണ് ചിലവാക്കിയത്. കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ക്ക് ഉദ്ഘാടനച്ചടങ്ങില്‍ രണ്ട് വി.ഐ.പി. ചെയര്‍ ലഭിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസിനും സംഗമത്തില്‍ പങ്കെടുക്കാനായി ക്ഷണമുണ്ടായിരുന്നു.
അതേസമയം ജൂണ്‍ എട്ടിന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയും സന്ദര്‍ശിക്കും. ലോകകേരളസഭ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് യുഎസിലേക്ക് പോകുന്നത്. ജൂണ്‍ 13 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങും.ജൂണ്‍ 12 നു യു.എസ്. തലസ്ഥാനമായ വാഷിങ്ടണില്‍ മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ചനടത്തുമെന്ന് പൊതുഭരണവകുപ്പ് വ്യക്തമാക്കി.മന്ത്രി ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് തുടങ്ങി ഏഴംഗസംഘം ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരടങ്ങുന്ന പത്തംഗസംഘമാണ് മുഖ്യമന്ത്രിക്കൊപ്പം പോകുന്നത്. യുഎഇ യാത്ര നിഷേധിച്ചതിന് പിന്നാലെയാണ് അമേരിക്ക, ക്യൂബ യാത്രയ്ക്കു അനുമതി തേടി മുഖ്യമന്ത്രിയും സംഘവും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. യാത്ര കേന്ദ്രാനുമതിക്കു വിധേയമാണെന്നാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ 13 മുതല്‍ 15 വരെയാണു ക്യൂബ സന്ദര്‍ശിക്കുക.
മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെ ആറംഗസംഘമുണ്ടാകും. ഭാര്യ കമലാ വിജയനും പഴ്സണല്‍ അസിസ്റ്റന്റായ വിഎം സുനീഷും യാത്രയ്ക്ക് മുഖ്യമന്ത്രിക്കൊപ്പമുണ്ട്. സംഘാംഗത്തിന്റെ യാത്രാ ചെലവ് ബന്ധപ്പെട്ട വകുപ്പുകള്‍ വഹിക്കും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചെലവ് വിദേശയാത്രയ്ക്കുള്ള അക്കൗണ്ടില്‍നിന്നാണ്.മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചെലവ് അവര്‍തന്നെ വഹിക്കും. പഴ്സണല്‍ അസിസ്റ്റന്റിന്റെ ചെലവ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലുളള ക്യൂബയില്‍ ഇന്ധനപ്രതിസന്ധിയും സാമ്പത്തികപരാധീനതകളും കാരണം ഇത്തവണ മേയ് ദിന റാലി പോലും മാറ്റിവച്ചിരുന്നു. അതേസമയം ക്യൂബയ്ക്കെതിരായ അമേരിക്കയുടെ ഉപരോധം ഇതുവരെ പിന്‍വലിച്ചിട്ടില്ല. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഈ ഉപരോധത്തില്‍ അപലപിക്കുമ്പോഴാണു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ അമേരിക്കയില്‍നിന്നു നേരേ ക്യൂബ സന്ദര്‍ശിക്കാമായി പോകുന്നതെന്നതുള്ളതും ഏറെ കൗതുകകരമാണ്. ഇതിന് പിന്നിലുള്ള നീക്കത്തെ ലോക രാജ്യങ്ങളും നിരീക്ഷിച്ചു കൊണ്ടിരിക്കികയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...