നിയമനത്തട്ടിപ്പ് മുതല്‍ കൊലപാതകം വരെ നടത്തിയ സ്ഥാനാര്‍ത്ഥികളെ ജനം തിരസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി.സംസ്ഥാനത്തു മത്സരിക്കുന്ന മൂന്നു മുന്നണികളിലെയും സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 943 കേസുകളാണുള്ളത്. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയാണ്. സിപിഎമ്മിന്റെ 67 സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 617 കേസുകളാണുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പേരില്‍ 152 കേസുകളുണ്ട്. കേരള നിയമസഭയെ കുറ്റവാളികളുടെയും തട്ടിപ്പുകാരുടെയും ഇരിപ്പിടമാക്കാനുള്ള ശ്രമം വിജയിക്കില്ല, ഇവരെ ജനം തിരസ്‌കരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിപിഎമ്മിന്റെ സ്ഥാനാര്‍ഥികളായ എ.എ. റഷീദ്, ടി.വി രാജേഷ്,എം.എം മണി തുടങ്ങി പലരുടേയും പേരെടുത്ത് പറയുന്ന പോസ്റ്റില്‍ അരിയില്‍ ശുക്കൂര്‍ വധവും എം എം മണിയുടെ വിവാദ പ്രസംഗവുമെല്ലാം ഉദാഹരണമായി എടുത്ത് കാട്ടുന്നു.അതേ സമയം നിലവിലുള്ള  മന്ത്രിസഭയിലെ പ്രമുഖരടക്കം യു,ഡി.എഫ് നേതാക്കള്‍ക്കെതിരെ നിലവിലുള്ള കേസുകളെ കുറിച്ച് പൂര്‍ണ മൌനമാണ് പോസ്റ്റ്‌  പുലര്‍ത്തുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ