Thiruvananthapuram : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ചു. അതിനോടൊപ്പം തന്നെ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രി  സൈന്യത്തിന് നന്ദിയും അനുമോദനവും അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നാലര മാസത്തിനിടയിൽ ആദ്യമായിയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.  സർക്കാർ അധികാരത്തിലേറിയിട്ട് മെയ് ഇരുപതിന് ഒരു വർഷം തികയുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാം നൂറ് ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.


ALSO READ: Malampuzha Babu Rescue : മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ്; സംസ്ഥാന സർക്കാരിന് വിമർശനം


രണ്ടാം നൂറ് ദിന കർമ്മപദ്ധതികൾ 


1) 1557 പദ്ധതികൾ നാളെ മുതൽ മെയ് 20 വരെ നടപ്പിലാക്കും


2)  അതിഥി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ


3) നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും


4) പുതിയ 23 പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും


5) മലപ്പുറത്ത് ശിശുസൗഹൃദ സ്റ്റേഷനുകൾ ആരംഭിക്കും


ALSO READ: Malampuzha Babu Rescue | 'കൃത്യമായ കോർഡിനേഷൻ', രക്ഷാപ്രവർത്തകർക്ക് വിഎൻ വാസവന്റെ അഭിനന്ദനം


6) ഉന്നതനിലവാരത്തിലുള്ള 53 സ്കൂളുകൾ


7) ഗ്രാമ നഗര വ്യത്യാസമില്ലാതെ കെ-ഫോൺ പദ്ധതി


8) റേഷൻ കാർഡുകൾ സ്മാർട്ട് കാർഡുകളാക്കും


9) സംസ്ഥാനത്താകെ വാതിൽപടി റേഷൻ സംവിധാനം


10) 15,000 പേർക്ക് പട്ടയം നൽകും


11) ഇടുക്കിയിൽ എൻ സി സി യുടെ നേതൃത്വത്തിൽ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും


12) പതിനായിരം ഹെക്ടറിൽ ജൈവകൃഷി തുടങ്ങും


ALSO READ: Malampuzha Babu Rescue | 'ഓപ്പറേഷൻ ബാബു രക്ഷണം'ത്തിലൂടെ സൈന്യം ബാബുവിനെ ജീവതത്തിലേക്ക് പിടിച്ച് കയറ്റി


13) കീഫ്ബി വഴി ശബരിമല ഇടത്താവളം നവീകരിക്കും


14) മത്സ്യത്തൊഴിലാളികൾക്ക് ഭവന പദ്ധതി


15) കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടുകായലിൽ ബണ്ട് നിർമ്മാണം


16) 1500 റോഡുകൾ ഉദ്ഘാടനം ചെയ്യും


17) കിഫ്ബി ഫണ്ട് പദ്ധതികൾക്കായി വകയിരുത്തും


18) കുഴൽക്കിണർ കുടിവെള്ള പദ്ധതി ആരംഭിക്കും


19) പ്രവാസി ഭദ്രതാ പദ്ധതി


20) ലൈഫ് മിഷൻ വഴി 20000 ഫ്ലാറ്റുകളും മൂന്നു വീടുകളും നിർമ്മിക്കും


21) പുനർഗേഹം പദ്ധതി വഴി വീടുകൾ നിർമിക്കും


22) മത്സ്യത്തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽദാനം


23) വാണിജ്യ വ്യവസായ ബന്ധം ശക്തിപ്പെടുത്തും


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.