Malampuzha Babu Rescue | 'കൃത്യമായ കോർഡിനേഷൻ', രക്ഷാപ്രവർത്തകർക്ക് വിഎൻ വാസവന്റെ അഭിനന്ദനം

കൃത്യമായ കോ ഓര്‍ഡിനേഷനാണ് രക്ഷാ പ്രവര്‍ത്തനം സാധ്യമാക്കിയതെന്ന് മന്ത്രി വിഎൻ വാസവൻ പറ‍ഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 12:23 PM IST
  • വിവരം ഉടന്‍ രക്ഷാ പ്രവര്‍ത്തനത്തിനുള്ള എല്ലാ മാര്‍ഗങ്ങളും തേടാന്‍ നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിരന്തര ഇടപെടലുകളാണ് സൈന്യത്തിന്റെ ഇടപെടലിനു വേഗം കൂട്ടിയതെന്ന് മന്ത്രി.
  • രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ഏറ്റുമാനൂർ സ്വദേശി ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജുമായി ഫോണില്‍ സംസാരിച്ചെന്നും രക്ഷാ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു.
Malampuzha Babu Rescue | 'കൃത്യമായ കോർഡിനേഷൻ', രക്ഷാപ്രവർത്തകർക്ക് വിഎൻ വാസവന്റെ അഭിനന്ദനം

മലമ്പുഴ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി വിഎൻ വാസവൻ. വിവരം ഉടന്‍ രക്ഷാ പ്രവര്‍ത്തനത്തിനുള്ള എല്ലാ മാര്‍ഗങ്ങളും തേടാന്‍ നിര്‍ദ്ദേശം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിരന്തര ഇടപെടലുകളാണ് സൈന്യത്തിന്റെ ഇടപെടലിനു വേഗം കൂട്ടിയതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ഏറ്റുമാനൂർ സ്വദേശി ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജുമായി ഫോണില്‍ സംസാരിച്ചെന്നും രക്ഷാ പ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം സമയം മലയിടുക്കില്‍ കഴിഞ്ഞതിന്റെ അസ്വസ്ഥതകള്‍ ബാബുവിനുണ്ടെന്നും വൈദ്യസഹായവും ചികിത്സയും ആവശ്യമാണെന്ന് ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജ് അറിയിച്ചു. കൃത്യമായ കോ ഓര്‍ഡിനേഷനാണ് രക്ഷാ പ്രവര്‍ത്തനം സാധ്യമാക്കിയതെന്നും അദ്ദേഹം പറ‍ഞ്ഞു.

 

Also Read: Malampuzha Babu Rescue | ബാബു സുരക്ഷിത സ്ഥാനത്ത്, രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

46 മണിക്കൂറിന് ശേഷമാണ് സൈന്യം ബാബുവിനെ രക്ഷപ്പെടുത്തിയത്. ബാബുവിന്റെ അടുത്ത് രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ എത്തുകയും കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയുമായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ബാബുവിനെ ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News