തിരുവനന്തപുരം: മോൻസൺ മാവുങ്കൽ (Monson Mavunkal) വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി (Chief Minister) വിളിച്ച പോലീസ് ഉദ്യോ​ഗസ്ഥരുടെ (Police Officers) യോ​ഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓൺലൈൻ (Online) വഴിയാണ് യോ​ഗം ചേരുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മോൻസൺ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർക്കുള്ള ബന്ധം പോലീസ് സേനയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചിരിക്കുന്നത്. എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ യോ​ഗത്തിൽ പങ്കെടുക്കും. യോ​ഗത്തിൽ പോലീസ് ഉദ്യോ​ഗസ്ഥർ ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചർച്ചയാകും. 


Also Read: Pinarayi Vijayan| മനുഷ്യ-വന്യജീവി സംഘർഷം ലഘുകരിക്കാൻ സർക്കാർ പ്രതിജ്ഞ ബദ്ധം : മുഖ്യമന്ത്രി


ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസൻ്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചിരുന്നു. മുൻ ഡിഐജി സുരേന്ദ്രനും മോൻസണുമായുള്ള ബന്ധം, കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമായ നീക്കങ്ങളെല്ലാം പുറത്ത് വന്നത് സംസ്ഥാന പൊലീസ് വകുപ്പിനെ പരുങ്ങലിലാക്കുന്നു. മോൻസനെതിരായ പീഡന പരാതി പോലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും പോലീസിന് തിരിച്ചടിയായിരുന്നു. 


Also Read: Covid Review Meeting : സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകനയോഗം ചേരും; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യത  


ജനങ്ങള്‍ സര്‍ക്കാരിനെ (Government) അളക്കുന്നത് പോലീസിന്റെ (Police) പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത്‌ മനസ്സിലാക്കി പ്രവർത്തിക്കണം. ജനങ്ങളോട് ഏറ്റവും അടുത്ത്‌ ഇടപഴകുന്ന ഒന്നാണ്‌ പോലീസ്‌ സേന. അതുകൊണ്ടുതന്നെ ജനപക്ഷത്ത്‌ നിന്നുകൊണ്ടാകണം ഓരോരുത്തരും കൃത്യനിർവഹണം നടത്തേണ്ടതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി (Chief Minister) വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.