Covid Review Meeting : സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകനയോഗം ചേരും; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യത

യോഗത്തിൽ സ്കൂളിൽ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2021, 11:09 AM IST
  • സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേരും.
  • റിപ്പോർട്ടുകൾ പ്രകാരം ഇന്ന് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
  • അതുകൂടാതെ ഡബ്ല്യുഐപിആർ പരിധിയിലെ മാറ്റം വരുത്തുന്നതിന് കുറിച്ചതും ഇന്ന് ചര്ച്ച ചെയ്യുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
  • ഇതുകൂടാതെ യോഗത്തിൽ സ്കൂളിൽ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്യും.
Covid Review Meeting : സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകനയോഗം ചേരും; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരാൻ സാധ്യത

THiruvananthapuram : സംസ്ഥാനത്ത് കോവിഡ് (Covid 19)  നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ചേരും. റിപ്പോർട്ടുകൾ പ്രകാരം ഇന്ന് വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്ന ആളുകളുടെ എണ്ണം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

അതുകൂടാതെ  ഡബ്ല്യുഐപിആർ പരിധിയിലെ മാറ്റം വരുത്തുന്നതിന് കുറിച്ചതും ഇന്ന് ചര്ച്ച ചെയ്യുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതുകൂടാതെ യോഗത്തിൽ സ്കൂളിൽ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തുകയും ചെയ്യും. 

ALSO READ: Covid review meeting: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ബാറുകൾ തുറക്കും, ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാനും തീരുമാനം

സംസ്ഥാനത്ത് മാസങ്ങളായി അടച്ച ഇട്ടിരിക്കുന്ന തീയേറ്ററുകൾ തുറക്കാനുള്ള നടപടികളെ കുറിച്ചതും കോവിഡ് അവലോകന യോഗത്തിൽ ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ  ഉടൻ തന്നെ തീയേറ്ററുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകിയിട്ടില്ല. അതിനാൽ തന്നെ തിയേറ്റർ എന്ന് തുറക്കാൻ സാധിക്കുമെന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യാനാണ് സാധ്യത.

ALSO READ: Covid Update Kerala: സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 95 മരണം

അത് കൂടാതെ കോവിഡ് പ്രതിസന്ധിക്കിടയിലും സ്കൂൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ ഇന്ന് യോഗം ചേരും. രണ്ടാം ഘട്ട യോഗമാണ് ഇന്ന് ചേരുന്നത്. വിദ്യാഭയസ മന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. ഇന്ന് മൂന്നരയാക്കാൻ യോഗം നടത്തുന്നത്.

ALSO READ: Pneumococcal Vaccine : സംസ്ഥാനത്ത് കുട്ടികൾക്കായുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിച്ചു

സ്കൂളിൽ തുറക്കുന്നതിന് മുന്നോടിയായി വിളിച്ച് ചേർക്കുന്ന യോഗം കൂടാതെ വിദ്യാർഥി സംഘടനകയുടെ യോഗവും പ്രത്യേകം വിളിച്ച ചേർത്തിട്ടുണ്ട്. അതിന് ശേഷം  മേയർമാരുമായും, പഞ്ചായത്ത് പ്രസിഡന്റുമാരുമായും വിദ്യാഭയസ അന്തരി ചർച്ചകൾ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ നാളെ ഡിഇഓ മാരുടെ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News