തിരുവനന്തപുരം: ക്രിസ്തുമസ് ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യമനസ്സുകള്‍ ഒരുമിക്കണമെന്ന ക്രിസ്തുവിന്‍റെ മഹത് സന്ദേശം ഉള്‍ക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സന്ദേശമാണ് ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങള്‍ക്ക് നല്‍കിയത്. സ്വന്തം ജനതയെമതത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ സ്നേഹ-സാഹോദര്യ - സമത്വ സന്ദേശങ്ങള്‍ക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്നും ക്രിസ്തുമസ് ആശംസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.


തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ അര്‍പ്പിച്ചത്.


ഫെയ്സ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു: