തിരുവനന്തപുരം: കേരളത്തിൽ കോവിഡ് (Covid19) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തിര യോഗം ചേരും. ഏഴായിരത്തിൽ അധികം രോഹികളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പല ജില്ലകളിലും പോസിറ്റിവിറ്റി റേറ്റ് സംസ്ഥാന ശരാശരിയേക്കാൾ  വളരെ കൂടുതലാണ്. രോഗികളുടെ എണ്ണം കൂടിയാൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് (Kerala) ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളായിരിക്കും മീറ്റിങ്ങിൽ ചർച്ച ചെയ്യുന്നത്. സ്വയം പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഏറ്റവുമധികം എങ്ങിനെ ചെയ്യാം എന്നായിരിക്കും ആലോചിക്കുന്നത്. ആളുകൾ കൂട്ടം കൂടാനിടയുള്ള സാഹചര്യങ്ങൾ. പൊതു പരിപാടികളും തുടങ്ങിയവ എല്ലാം ഒഴിവാക്കാനാണ് ആലോചിക്കുന്നത്.


ALSO READ : Kerala Covid Update: കേരളത്തിൽ വീണ്ടും അതീവ രൂക്ഷമായി കോവിഡ്: 6986 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
 
അതേസമയം ജനിതക വ്യതിയാനം വന്ന വൈറസുകളുടെ (Virus) പരിശോധന സംസ്ഥാനം വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നും ശേഖരിക്കുന്ന ടെസ്റ്റിങ്ങ് സാമ്പിളുകൾ ഡൽഹിക്ക് അയച്ച് കൊടുക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.


ALSO READ : Covid 19 Second Wave: ഒന്നര ലക്ഷത്തോടടുത്ത് പ്രതിദിന കോവിഡ് കേസുകൾ; രാജ്യം കടുത്ത ആശങ്കയിൽ, അടുത്ത ലോക്ക്ഡൗണിന് സാധ്യതയോ?


കൊറോണയുടെ രണ്ടാം തരംഗത്തിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പ്രതിദിന കേസുകൾ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഊന്നൽ നൽകുകയാണ്. പരിശോധന വർധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് വകുപ്പിന്റെ ശ്രമം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.