ന്യൂഡല്‍ഹി: വയനാട് എംപിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് (Corona Virus) പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്.
രാഹുല്‍ ഗാന്ധിയെ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് BJP എംപി രമേശ് ബിധുരിയാണ് ആവശ്യമുന്നയിച്ചിരിയ്ക്കുന്നത്. രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ചിരുന്നു. ഇതാണ് ആവശ്യത്തിന് അടിസ്ഥാനം.
"രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയി മടങ്ങി വന്നിരുന്നു. അദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധിച്ചോയെന്ന് തനിക്ക് അറിയില്ല. മാരകമായ വൈറസ് രാഹുലിന് ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വൈദ്യപരിശോധന നടത്തണ൦" രമേശ് ബിധുരി ആവശ്യപ്പെട്ടു.
ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് രമേശ് ബിധുരിയുടെ പ്രസ്താവന.
വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപ ബാധിത പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് നേതാക്കളുടെ സംഘം സന്ദര്‍ശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ബിജെപി എംപിയുടെ മറുപടി. പ്രശ്‌നമുണ്ടാക്കിയതിന് ശേഷം പ്രതിവിധിയുണ്ടാക്കാന്‍ വേണ്ടി പോവുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും അദ്ദേഹം ആരോപിച്ചു.
ഡല്‍ഹിയില്‍ കലാപം രൂക്ഷമായ സമയത്ത് രാഹുല്‍ ഗാന്ധി രാജ്യത്ത് ഇല്ലാതിരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും രാഷ്ട്രപതിയെ സന്ദര്‍ശിച്ച സംഘത്തിലും രാഹുല്‍ ഗാന്ധി ഇല്ലായിരുന്നുവെന്നത് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ ഭരണപക്ഷം വിനിയോഗിച്ചിരുന്നു.