കുട്ടി എല്‍ഇഡി ബള്‍ബ് വിഴുങ്ങി; ശ്വാസകോശത്തിൽ നിന്നു വിജയകരമായി നീക്കം ചെയ്തു
കടുത്ത ചുമയും ശ്വാസം മുട്ടലിലുമാണ് ലക്ഷണങ്ങൾ തുടങ്ങിയത്. ഇതോടെ മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി
കൊച്ചി: ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നും എൽഇഡി ബൾബ് വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ, ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നാണ് ബൾബ് മാറ്റിയത്.
കടുത്ത ചുമയും ശ്വാസം മുട്ടലിലുമാണ് ലക്ഷണങ്ങൾ തുടങ്ങിയത്. ഇതോടെ മാതാപിതാക്കള്‍ കുഞ്ഞുമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി. പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴെയായി എന്തോ വസ്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡോക്ടർമാർ വിദഗ്ധ ചികിത്സക്ക് നിർദ്ദേശിക്കുകയായിരുന്നു.
എറണാകുളം അമൃത ആശുപത്രിയിൽ എത്തി നടത്തിയ വിദഗ്ധ പരിശോധനയിൽ വലത്തേ ശ്വാസകോശത്തിനുള്ളില്‍ ചുവന്ന നിറത്തിലുള്ള എല്‍ഇഡി ബള്‍ബ് കണ്ടെത്തി. പിന്നീട് ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യുകയായിരുന്നു. അമൃതയിൽ നടത്തിയ ബ്രോങ്കോസ്കോപി പരിശോധനയിലാണ് എൽഇഡി ബൾബ് കണ്ടെത്തിയത്. കുട്ടിയുടെ ഏതെങ്കിലും കളിപ്പാട്ടത്തിൽ നിന്നും ബള്‍ബ് കുഞ്ഞ് വിഴുങ്ങിയതാവാം എന്നാണ് നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.