നഗ്നശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവർത്തനങ്ങൾക്ക് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കമ്മിഷൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം കെ. നസീർ വ്യക്തമാക്കി. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യാൻ പൊലീസിന്റെ സൈബർവിഭാഗം അടിയന്തരനടപടി സ്വീകരിക്കണം.


Also Read: Viral Video: മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ മാറിടം തുറന്ന് നല്‍കി രഹന ഫാത്തിമ


വിഡിയോയിൽ ഉള്ള കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫിസർ അന്വേഷണം നടത്തി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കുട്ടികൾക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നു പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.


സംഭവത്തിൽ രഹ്ന ഫാത്തിമയ്ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്