Viral Video: മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ മാറിടം തുറന്ന് നല്‍കി രഹന ഫാത്തിമ

മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ മാറിടം തുറന്ന് നല്‍കി ആക്ടിവിസ്റ്റ് രഹന ഫാത്തിമ. 

Last Updated : Jun 23, 2020, 02:56 PM IST
  • സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും, വാക്കുകളും സമൂഹം കൽപ്പിച്ചു നൽകുന്ന പരിധികൾ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങൾക്ക് നേർക്കെറിയുന്ന ഓരോ കല്ലിനേയും അവർ അങ്ങേയറ്റം ഭയപ്പെടുന്നു.
  • കൂടാതെ, അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളര്‍ന്ന ഒരാള്‍ക്ക് സ്ത്രീ ശരീരത്തെ അപമാനിക്കാനാകില്ലെന്നും രഹന വ്യക്തമാക്കി. ജൂണ്‍ 19നു റിലീസ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് ഒന്നര ലക്ഷത്തിലധികം ആളുകളാണ്.
Viral Video: മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ മാറിടം തുറന്ന് നല്‍കി രഹന ഫാത്തിമ

മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ മാറിടം തുറന്ന് നല്‍കി ആക്ടിവിസ്റ്റ് രഹന ഫാത്തിമ. 

തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് മക്കള്‍ ചിത്രം വരയ്ക്കുന്ന വീഡിയോ രഹന പങ്കുവച്ചിരിക്കുന്നത്. സ്ത്രീ ശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള മിഥ്യാ ധാരണകളെ കുറിച്ചുമാണ് വീഡിയോ. 

ഷമ്മിയ്ക്കൊപ്പമുള്ള നഗ്ന ചിത്രങ്ങള്‍ പങ്കുവച്ച് ഹസിന്‍ ജഹാന്‍... വിമര്‍ശനം!

''കണ്ണിനു അസുഖം വന്ന് വിശ്രമമിക്കുന്ന സമയത്ത് അമ്മയെ കൂളാക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫിനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു.'' -ഇതാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. Body Art And Politics എന്ന അടിക്കുറിപ്പോടെയാണ് രഹന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. 

ലൈംഗീക ദാരിദ്ര്യ൦ അനുഭവിക്കുന്ന ആളുകള്‍ക്കിടെ കേവലം വസ്ത്രത്തിനുള്ളില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും സ്ത്രീ ശരീരവും ലൈംഗീകതയും എന്താണെന്ന് തുറന്നു കാട്ടണമെന്നും രഹന പറയുന്നു. തന്‍റെ വീട്ടില്‍ നിന്നും വേണം അത്തരം മാറ്റങ്ങള്‍ തുടങ്ങാനെന്നും അതിലൂടെ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും രഹന പറയുന്നു. 

കിന്നാരത്തുമ്പികളുടെ പോസ്റ്ററില്‍ എന്‍റെ ഫോട്ടോ വയ്ക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു -വെളിപ്പെടുത്തല്‍

 

കൂടാതെ, അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളര്‍ന്ന ഒരാള്‍ക്ക് സ്ത്രീ ശരീരത്തെ അപമാനിക്കാനാകില്ലെന്നും രഹന വ്യക്തമാക്കി. ജൂണ്‍ 19നു റിലീസ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് ഒന്നര ലക്ഷത്തിലധികം ആളുകളാണ്. 

രഹന ഫാത്തിമയുടെ കുറിപ്പ്: 

സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗീകത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടിൽ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ .

(കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂൾ ആക്കാൻ മക്കൾ ശരീരത്തിൽ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നതാണ് വീഡിയോയിൽ https://youtu.be/B5Nq1pa3n_I )

സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.

നഗ്‌നതയെ കുറിച്ചോ ലൈംഗീകതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ്.

സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും, വാക്കുകളും സമൂഹം കൽപ്പിച്ചു നൽകുന്ന പരിധികൾ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങൾക്ക് നേർക്കെറിയുന്ന ഓരോ കല്ലിനേയും അവർ അങ്ങേയറ്റം ഭയപ്പെടുന്നു.

അതുകൊണ്ടു തന്നെയാണ് ലൈംഗീകത പറയുന്ന, നഗ്‌നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീകളേയും വേശ്യയെന്ന് മുദ്രകുത്താനും സമൂഹത്തിൽനിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത.

പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്‌നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നൽകുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തിൽ നിന്നാണ്.

ലെഗ്ഗിൻസ് ഇട്ട കാലുകൾ കാണുമ്പോൾ ഉദ്ദാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അർദ്ധനഗ്‌നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നിൽക്കുന്ന പുരുഷനെ കാണുമ്പോൾ ഇറക്ഷൻ തോന്നാത്ത രീതിയിൽ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്നത്.

നിലവിൽ സമൂഹത്തിൽ നല്കപ്പെടുന്ന തെറ്റായ ലൈംഗീക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണിൽ തന്നെയാണ് അശ്ലീലവും.

നഗ്‌നതയും ലൈംഗീകതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിൽ. ആധുനീക കാലഘട്ടത്തിൽ ഡിജിറ്റൽ മിഴിവേകുന്ന സ്ത്രീ നഗ്‌നചിത്രങ്ങൾ കാഴ്ചക്കാരന് നൽകുന്നത് അമിതപ്രതീക്ഷയുടെ വിസ്‌ഫോടനങ്ങൾ മാത്രമാണ്.

പോൺ മാഗസിനുകളും സൈറ്റുകളും സ്ത്രീശരീരത്തെകുറിച്ചും സ്ത്രീയുടെ ലൈംഗീകതയെകുറിച്ചും കളവു പറഞ്ഞു പഠിപ്പിക്കുമ്പോൾ നമ്മുടെ മക്കൾ ആദ്യം കാണുന്ന നഗ്‌നതയും ആദ്യമായി കണ്ടറിയുന്ന ലൈംഗീകതയും ഇതേ കളവുതന്നെയാകും.

യഥാർഥത്തിൽ സാധ്യമാകാത്തവിധം എല്ലാം തികഞ്ഞ വെണ്ണകല്ലിൽ കൊത്തിയ പോലെയുള്ള സ്ത്രീ ശരീരങ്ങളാകും അവരുടെ മനസിലും പ്രതീക്ഷകളിലും. തൂങ്ങിയ മുലകളും ഇറങ്ങിയ വയറും തടിച്ച തുടകളുമൊന്നും ഭാവിയിൽ അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല.

അമിത പ്രതീക്ഷകളോടെ തന്നെ സമീപിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് എത്രത്തോളം ഉൾകൊള്ളുവാൻ കഴിയും? നാളെ അവരുടെ പങ്കാളികൾ ശരീരം കൂടുതൽ വടിവൊത്തതും സെക്‌സിയും ആകാത്തതിൽ വിഷമിക്കുമ്പോൾ വേണ്ട അതിങ്ങനെതന്നെ യിരുന്നാൽ മതി, ഈ സാധാരണതയാണ് അതിന്റെ സൗന്ദര്യം എന്ന് പറയാൻ കഴിയണമെങ്കിൽ അവർ യഥാർഥ സ്ത്രീശരീരങ്ങൾ കണ്ടുതന്നെ വളരേണ്ടിയിരിക്കുന്നു.

അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ ഈ വിത്തുകൾ പാകേണ്ടതുണ്ട്. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗീകതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകൾ വീടുകളിൽ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്.

നിലവിലെ കുടുംബ സാഹചര്യങ്ങൾക്കുള്ളിൽ ലൈംഗീകതയുമായോ നഗ്‌നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല. വിദ്യാലയങ്ങളിൽ ചെന്നാലോ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലികെട്ടുകൾ തീർക്കുന്നു. അവിടെ നിന്നു തന്നെയാണ് സ്ത്രീശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്.

നേർവഴിക്ക് പ്രണയവും ലൈംഗീകതയും അനുഭവിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനൽ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോനിമിഷവും സ്ത്രീശരീരങ്ങൾ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടുകയാണ്.

പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതൽ മൃഗങ്ങൾ വരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം. സെക്ഷ്വലി ഫസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ കേവലം തുണിയുടെ വസ്ത്രങ്ങൾക്കുള്ളിൽ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. സ്ത്രീ അവളുടെ ആയുധത്തിന്റെ മൂർച്ച കൂട്ടാൻ നഗ്‌നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു.

Trending News