ഇന്ന് ചിങ്ങം ഒന്ന്.... മലയാളത്തിൻ്റെ പുതുവർഷാരംഭമാണ് ചിങ്ങപ്പിറവി.... പഞ്ഞകർക്കടകത്തിൻ്റെ താണ്ഡവകാലം കടന്ന് കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിൻ്റെയും ഉത്സവത്തിനാണ് ചിങ്ങപ്പുലരിയിൽ തുടക്കം കുറിക്കുന്നത്... ഓണക്കാലത്തെ വരവേറ്റ് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും.


COMMERCIAL BREAK
SCROLL TO CONTINUE READING

ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ പഞ്ഞ കർക്കിടകം പെയ്തൊഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികൾ ഉണർത്തി ചിങ്ങം പിറന്നു. ഓണക്കാലത്തിന്റെ വരവറിയിച്ചാണ് ചിങ്ങ മാസത്തിൻ്റെ തുടക്കം. ഇനിയങ്ങോട്ടുള്ള ഉത്സവ നാളുകളിൽ പൊന്നോണപുലരിയെ വരവേൽക്കാനായി പ്രകൃതി പൂത്തുലയും. കൃഷി ചെയ്യാൻ ഉചിതമായ മാസമായിട്ടാണ് ചിങ്ങം അറിയപ്പെടുന്നത്. കർക്കടകത്തിലെ എല്ലാ ദാരിദ്ര്യവും ചിങ്ങം തീർക്കുമെന്നാണ് പ്രതീക്ഷ.


ALSO READ: Chingam 1 2023: പഞ്ഞക്കർക്കടകം പിന്നിട്ട് പ്രതീക്ഷയുടെ ചിങ്ങപ്പുലരി; നാളെ ചിങ്ങം ഒന്ന്, മലയാളിയുടെ പുതുവർഷപ്പിറവി


കർക്കടക്കത്തിൽ കൃഷി ചെയ്യാൻ പറ്റാതെ കഷ്ടപ്പാടുകൾ അനുഭവിച്ച മനുഷ്യരുടെ മുന്നിലേക്ക് പ്രതീക്ഷയുടെ പൂത്തിരിനാളവുമായിട്ടാണ് ചിങ്ങം വന്നെത്തുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം ഐശ്വര്യത്തിന്റെ മാസം കൂടിയാണ്. വർണ്ണങ്ങൾ ഏറെയുണ്ട് ചിങ്ങമാസത്തിന്. തുമ്പയും മുക്കുറ്റിയും റോസയും ജമന്തിയും വാടാമുല്ലയും തുടങ്ങി തനതു പൂക്കളെല്ലാം ഓണത്തെ വരവേൽക്കാൻ പൂത്തൊരുങ്ങി നിൽക്കുന്നു. പോയകാലത്ത് പെയ്തൊഴിഞ്ഞ കർക്കടകത്തിലെ മഴത്തുള്ളികളെല്ലാം നനവോർമ്മയാണ്. 


മഴപെയ്ത് മാനം തെളിഞ്ഞെങ്കിലും ഓണക്കാലത്ത് മഴയ്ക്കുള്ള സാധ്യതയും പ്രവചനാതീതം. കോവിഡും പ്രളയവും നിറഞ്ഞ മഹാമാരി കാലങ്ങൾ അതിജീവിച്ച മനുഷ്യരാണ് നമ്മൾ. ആദികളും വ്യാധികളുമൊക്കെ വിട്ടൊഴിഞ്ഞ് പ്രതീക്ഷയുടെ പുത്തൻ പുലരികൾ സമ്മാനിക്കുന്നതാകട്ടെ ഇനിയുള്ള ദിനങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.