ചിങ്ങം ഒന്ന്... പ്രതീക്ഷയുടെ പൊൻപുലരിയിലേക്ക് കൺതുറക്കുകയാണ് ഓരോ മലയാളിയും.  മലയാളികളുടെ പുതുവര്‍ഷദിനമാണ് ചിങ്ങം ഒന്ന്. പഞ്ഞ കര്‍ക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയും ഐശ്വര്യവും നിറയുന്ന ദിനങ്ങളാണ് മലയാളിക്ക്. സന്തോഷ പൂർണമായ പുതുവർഷത്തിലേക്കാണ് പൊന്നിൻ ചിങ്ങപ്പുലരിയെ മലയാളി വരവേൽക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റെയും ഗൃഹാതുര സ്മരണകളുണർത്തിയാണ് ഓരോ ചിങ്ങമാസവും എത്തുന്നത്. ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെയും പ്രത്യാശയുടെയും പുലരിയാണ്. മലയാളത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസം മലയാള ഭാഷാ മാസമെന്നും അറിയപ്പെടുന്നു.


ചിങ്ങം പുലരുന്നത് മുതൽ മാവേലിത്തമ്പുരാനെ വരവേൽക്കാൻ മലയാളിയും മലയാള മണ്ണും ഒരുങ്ങും. പൂക്കളത്തിന് ശോഭ പകരാൻ തുമ്പയും മുക്കുറ്റിയും പൂക്കുന്നകാലം. സ്വർണക്കതിരുകൾ നിറഞ്ഞ പാടങ്ങൾ വിളവെടുപ്പിന് പാകമാകുന്ന കാലം. പ്രതീക്ഷയുടെ ചിങ്ങപ്പുലരിയിലേക്ക് മലയാളി കൺതുറക്കുമ്പോൾ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷം പുലരട്ടെ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.