Christmas Cake 2022: ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്കുണ്ടാക്കിയ കേരളത്തിലെ നഗരത്തിൻറെ കഥ
Christmas 2022: അതുവരെ കേക്കിനെ പറ്റി കേൾവി പോലും ഇല്ലായിരുന്നെങ്കിലും വെല്ലുവിളി മമ്പള്ളി ഏറ്റെടുത്തു പിന്നീടത് ചരിത്രമായി മാറുകയായിരുന്നു
കേക്കിൻറെ പിറവിക്ക് പിന്നിൽ ഈജിപ്തും ഗ്രീക്കും റോമൻസുമൊക്കെയാണെങ്കിലും ഇന്ത്യയിൽ കേക്കെത്തിച്ചതിന് പിന്നിലെ പങ്ക് കേരളത്തിനാണ്. പലർക്കും അതിശയകരമെന്ന് തോന്നിയേക്കാമെങ്കിലും ഇന്ത്യയിലെ ആദ്യത്തെ കേക്കുണ്ടാക്കിയത് കണ്ണൂർ തലശ്ശേരിയിലാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് തലശ്ശേരിയിലെ ഒരു ബേക്കറി നടത്തിപ്പുകാരനായിരുന്നു മാമ്പുള്ള ബാപ്പു എന്നയാളായിരുന്നു.
കഥ ആരംഭിക്കുന്നത് 1883-ലാണ് ക്രിസ്തുമസിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അഞ്ചരക്കണ്ടിയിലെ ഒരു ബ്രിട്ടീഷ് തോട്ടം ഉടമ മർഡോക്ക് ബ്രൗൺ എന്ന് സായിപ്പ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടു വന്ന ഒരു പ്ലം കേക്ക് മമ്പള്ളിയെ ഏൽപ്പിച്ചുവത്രെ. ഇതേ രീതിയിൽ മറ്റൊരു കേക്ക് ഉണ്ടാക്കി നൽകണമെന്നായിരുന്നു ആവശ്യം.
ALSO READ: Omicron: വിദേശ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി കേന്ദ്രം
അതുവരെ കേക്കിനെ പറ്റി കേൾവി പോലും ഇല്ലായിരുന്നെങ്കിലും വെല്ലുവിളി മമ്പള്ളി ഏറ്റെടുത്തു. ഈത്തപ്പഴം, ഉണക്കമുന്തിരി, മാഹിയിൽ നിന്നുള്ള ഫ്രഞ്ച് ബ്രാണ്ടി, കൊക്കോ പൗഡർ എന്നിവ ചേർത്തുണ്ടാക്കിയ രുചികരമായ കേക്കിന് ബദൽ എന്ന രീതിയിൽ ധർമ്മടത്തെ ഫാമുകളിൽ നിന്നും ശേഖരിച്ച സുഗന്ധവ്യഞ്ജനങ്ങളും ബ്രാണ്ടിക്ക് പകരം കശുവണ്ടിയും, കദളിപ്പഴം, വാഴപ്പഴം എന്നിവയെല്ലാം മിക്സ് ചെയ്ത് ഒരു ഗംഭീര കേക്ക് മമ്പള്ളി തയ്യാറാക്കി.
10 ദിവസത്തിന് ശേഷം മമ്പള്ളിയുടെ കേക്ക് വാങ്ങാൻ മർഡോക്ക് എത്തി. മടങ്ങിയെത്തിയ മർഡോക്കിന് ഈ ട്വിസ്റ്റ് ഒരു അത്ഭുതമായിരുന്നു.ഒറിജിനൽ പ്ലം കേക്ക് പോലെയായിരുന്നില്ലെങ്കിലും, മമ്പള്ളിയുടെ കേക്കിൽ മർഡോക്ക് വീണു. അതോടെ വലിയൊരു ചരിത്രത്തിന് അവിടെ തുടക്കമാവുകയായിരുന്നു.
മമ്പള്ളിക്ക് ശേഷം ബാപ്പുവിൻറെ പരമ്പരകൾ പുതിയ ബേക്കറി ശൃംഖലക്ക് തുടക്കം കുറിച്ചു. അതാണ് ശാന്ത ബേക്കറി. 1940-കളിലായിരുന്നു ഇത്. കോഴിക്കോട്, കൊച്ചി, കോട്ടയം, തിരുവനന്തപുരം,എറണാകുളം എന്നിവിടങ്ങളിൽ വിവിധ പേരുകളിൽ ശാന്താ ബേക്കേഴ്സിന് ഹോട്ടലുകളും ബേക്കറികളുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...