Christmas 2024: തിരുപ്പിറവി ഓർമ പുതുക്കി വിശ്വാസികൾ. സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുര്‍ബാനയും നടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരള ഗവര്‍ണര്‍


തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിൽ കുർബാനക്ക് മലങ്കര കാത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി. പിഎംജിയിലെ ലൂര്‍ദ് ഫൊറോന പള്ളിയിൽ നടന്ന കുർബാനക്ക് കര്‍ദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിൽ കാര്‍മികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ പാതിരാ കുർബാന നിർവഹിച്ചു.  വയനാട് ദുരന്തം പരാമർശിച്ച അദ്ദേഹം മാസങ്ങൾ പിന്നിട്ടിട്ടും പുനരധിവാസം ഇനിയും വിദൂരമായി തുടരുകയാണെന്നും ഈ ഘട്ടത്തിൽ സത്രത്തിൽ സ്ഥലം നിഷേധിക്കപ്പെട്ട ഉണ്ണി യേശുവിന്റെ തിരുപ്പിറവി ഓർക്കണമെന്നും വിശ്വാസികളോട് പറഞ്ഞു.


Also Read: മേട രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ ദിനം, മിഥുന രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


കൊച്ചി വരാപ്പുഴ അതിരൂപതയിൽ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ മുഖ്യകാർമ്മികത്വത്തിലുള്ള ക്രിസ്മസ് പാതിരാ കുർബാന നടന്നു.  എറണാകുളം സെന്റ് ഫ്രാൻസിസ് കത്തീഡ്രലിലും സ്നേഹ സന്ദേശവുമായി പാതിരാ കുർബാന നടന്നു.  ആയിരക്കണക്കിന് വിശ്വാസികളാണ് പാതിരാ കുർബാനയിൽ പങ്കെടുത്തത്. 


സീ മലയാളം ന്യൂസിന്റെ വക ഏവർക്കും ക്രിസ്മസ് ആശംസകൾ... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.