തിരുവനന്തപുരം: പുതുവർഷത്തിൽ തന്നെ കോടിപതിയാകാനുള്ള മികച്ച അവസരമൊരുക്കി സംസ്ഥാന ലോട്ടറി വകുപ്പ്. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയാണ് ഇനി വരാനുള്ളത്. 20 കോടി രൂപയാണ് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ BR-95 ലോട്ടറിയുടെ ഒന്നാം സമ്മാനം. ഈ അവിശ്വസനീയമായ അവസരം പ്രയോജനപ്പെടുത്തുന്നതിന് ടിക്കറ്റ് നിരക്കുകൾ, നറുക്കെടുപ്പ് തീയതി തുടങ്ങിയ വിശദ വിവരങ്ങൾ അറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒന്നാം സമ്മാനമായ 20 കോടിക്ക് പുറമെ രണ്ടാം സമ്മാനമായി 20 കോടി രൂപ 20 വിജയികൾക്ക് തുല്യമായി വിതരണം ചെയ്യും. മൂന്നാം സമ്മാനമായി 3,00,00,000 രൂപ 30 വിജയികൾക്ക് തുല്യമായി നൽകും. നാലാം സമ്മാനമായി 60,00,000 രൂപ 20 വിജയികൾക്ക് സമ്മാനിക്കും. അഞ്ചാം സമ്മാനം - 40,00,000 രൂപ (2 ലക്ഷം x 20 വിജയികൾ), ആറാം സമ്മാനം: 5,000 രൂപ, ഏഴാം സമ്മാനം: 2,000 രൂപ, എട്ടാം സമ്മാനം: 1,000 രൂപ, ഒമ്പതാം സമ്മാനം: 500 രൂപ, പത്താം സമ്മാനം: 400 രൂപ, പ്രോത്സാഹന സമ്മാനം: 1,00,000 രൂപ.


ALSO READ: താപനില 4 ഡി​ഗ്രിയിൽ; സഞ്ചാരികളെ 'വിറപ്പിച്ച്' മൂന്നാര്‍


XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലാണ് ലോട്ടറി പുറത്തിറക്കുന്നത്. ഇതിനോടകം തന്നെ 90 ലക്ഷം ടിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. 400 രൂപയാണ് ടിക്കറ്റിന്റെ വില. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 2023 ഫലങ്ങളുടെ തത്സമയ പ്രഖ്യാപനം തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ 2024 ജനുവരി 24 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 


കേരള ലോട്ടറി ഫലം എങ്ങനെ പരിശോധിക്കാം?


Keralalotteryresult.net അല്ലെങ്കിൽ www.keralalotteries.com എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഫലങ്ങൾ പരിശോധിക്കാം. ടിക്കറ്റ് വാങ്ങുന്നവർക്ക് ടിക്കറ്റ് വാങ്ങുന്ന കടകളിലും ഫലങ്ങളെക്കുറിച്ച് അന്വേഷിക്കാം. പത്രങ്ങളിലും നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനം കൈപ്പറ്റാൻ വിജയിച്ച ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി 30 ദിവസത്തിനകം തിരുവനന്തപുരത്തെ കേരള ലോട്ടറി ഓഫീസുകളിൽ ഹാജരാകണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.