തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.  ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുറച്ചുനാളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഗവർണറും മുഖ്യമന്ത്രിയും ഇന്ന് രാജമലയിലെ പെട്ടിമുടി സന്ദർശിക്കും 


ഇന്നലെ രാത്രിയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. ദേവതാരു പൂത്തു, ശ്യാമ മേഘമേ നീ, സിന്ദൂര തിലകവുമായ്, ഹൃദയവനിയിലെ ഗായികയോ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമാ ഗാനങ്ങളുടെ രചയിതാവാണ് അദ്ദേഹം.  തിരുമലയിലായിരുന്നു അദ്ദേഹത്തിന്റെ താമസം. ആകാശവാണിയിലൂടെയായിരുന്നു അദ്ദേഹം ഗാനരചനയിലേക്ക് കടന്നത്.  ലളിതഗാനത്തിലൂടെയായിരുന്നു തുടക്കം.  


Also read: ഷംനയുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു... 


വിവിധ നാടക സമിതിക്കായി നിരവധി നാടക ഗാനങ്ങളും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 1978 ലാണ് ആദ്യമായി അദ്ദേഹം സിനിമയ്ക്കായി ഗാനരചന ആരംഭിച്ചത്.  2015 ല്‍ അദ്ദേഹത്തിന് സംഗീത നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചിരുന്നു.  1930 ജനുവരി 18 ണ് ആലപ്പുഴ ജില്ലയിലെ  ചുനക്കര കരിമൂളയ്ക്കൽ കാര്യാട്ടിൽ  കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും  നാരായണിയുടേയും മകനായാണ് ജനനം.