തിരുവനന്തപുരം: ഉ​യ​ർ​ന്ന പ്ര​ദ​ർ​ശ​ന ​നി​ര​ക്കി​നെ​തി​രെ സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധം. ഫി​ലിം ചേം​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് സമര പരിപാടി. ക്യൂ​ബ്, യു​എ​ഫ്ഒ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ ഉ​യ​ർ​ന്ന പ്ര​ദ​ർ​ശ​ന​ നി​ര​ക്കി​നെ​തി​രെ​യാണ് പ്രതിഷേധം. 


കേ​ര​ള​ത്തിന് പുറമെ ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും തീ​യ​റ്റ​റുകള്‍ അ​ട​ച്ചി​ടും. മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ ആ​ന്ധ്ര, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടാ​നാ​ണു തീ​രു​മാ​നം. ഇതിനെ പിന്തുണച്ചാണ് കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത്.