കണ്ണൂർ: തൊഴിൽ സമരം നടക്കുമ്പോൾ തൊഴിലാളികൾക്ക് സ്ഥാപനത്തിന്റെ മുമ്പിൽ ഇരുന്ന് സമരത്തോട് വിയോജിപ്പ് കാണിക്കുന്ന കരിങ്കാലികളോട്  രാമനാമം ജപിക്കാൻ കഴിയില്ലെന്നു സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ. മാതമംഗലത്തെയും മാടായിയിലെയും തൊഴിൽ പ്രശ്നങ്ങളിൽ സി.ഐ.ടി.യുവിനെ കരിവാരിതേക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് കെപി സഹദേവൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
മാതമംഗലത്തെ സമരത്തിൽ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണച്ചിട്ടുണ്ട്. മാടായി പോർക്കലി സ്ഥാപന ഉടമയ്ക്കെതിരെ ആദ്യം സമരം തുടങ്ങിയത് ചീമേനിയിലാണ്. അവിടെ ഐ.എൻ.ടി.യു.സിയാണ് സമരത്തിന് നേതൃത്വം നൽകിയതെന്ന് സഹദേവൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: EPFO PF Interest Rate : പിഎഫ് പലിശ 8.5 ശതമാനത്തിൽ നിലനിർത്തണമെന്നാവശ്യപെട്ട് കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി


തന്റെ സ്ഥാപനത്തിന് മുമ്പിൽ രണ്ട് കുരയ്ക്കുന്ന പട്ടികളെ കെട്ടിയിട്ടുണ്ടെന്ന് മാടായിയിലെ കടയുടമ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താൻ ഈച്ചയെ വെടിവെച്ചു കൊല്ലാൻ പീരങ്കി വേണ്ടെന്നു മാടായിയിൽ പ്രസംഗിച്ചതെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.


ചെറിയ ലാഭത്തിന് വേണ്ടി അറ്റാച്ച്ഡ് തൊഴിലാളികളെ പുറത്ത് ജോലി ചെയ്യിച്ചതിനെ തുടർന്നാണ് മാതമംഗലത്ത് സമരം ചെയ്തത്. ഒരു സമരം ചെയ്യുമ്പോൾ ചിലപ്പോൾ കരിങ്കാലികളായവരെയും സാധനങ്ങൾ വാങ്ങാനെത്തുന്നവരെയും തടഞ്ഞെന്നു വരും. അത് ഏതൊരു സമരത്തിലും സ്വാഭാവികമായി നടക്കുന്നതാണെന്ന് സഹദേവൻ പറഞ്ഞു. 


ALSO READ : Students Concession : 'കൺസെഷൻ ആരുടെയും ഔധാര്യമല്ല അവകാശമാണ്' ഗതാഗത മന്ത്രിക്കെതിരെ SFI


ചില മാധ്യമങ്ങൾ നാലു നേരവും വാർത്ത കൊടുത്താൽ കേരളത്തിലെ ട്രേഡ് യൂണിയനുകൾ ഇല്ലാതായി മാറില്ലെന്നും കെ പി സഹദേവൻ പറഞ്ഞു. ഈ രാജ്യത്തെ തൊഴിൽ സമരങ്ങളിൽ കോടതികൾ എപ്പോഴും ട്രേഡ് യൂണിയനുകൾക്ക് എതിരെ മാത്രമേ നിന്നിട്ടുള്ളൂ. ലേബർ ഓഫിസർ പറത്തിട്ടില്ല മാതമംഗലത്തെയും മാടായിയിലെയും തൊഴിൽ ഉടമകൾ നടത്തിയ തൊഴിൽ നിഷേധത്തിനെതിരെ വ്യാപാരി സംഘടനകൾ തന്നെ രംഗത്തു വന്നിട്ടുണ്ടെന്നും കെ.പി സഹദേവൻ വ്യക്തമാക്കി.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.