Citu Trivandrum: ഐ.എസ്.ആർ.ഒ പ്രശ്നത്തിൽ മാധ്യമങ്ങൾ പഴി ചാരുന്നതായി സി.ഐ.ടി.യു
തദ്ദേശീയരെന്നവകാശപ്പെടുന്ന സ്വതന്ത്ര യൂണിയൻകാരാണ് അമിത കൂലി ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിച്ചതും.
Trivandrum: ഐ.എസ്.ആർ.ഒ നോക്കു കൂലി പ്രശ്നത്തിൽ വിശദീകരണവുമായി സി.ഐ.ടിയു .വലിയ വേളി പ്രദേശത്ത് ISRO യ്ക്കായി കൊണ്ടുവന്ന സാധനങ്ങൾ അൺലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ സി ഐ ടി യു വിനു മേൽ
പഴിചാരുന്നത് പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡന്റ് ആർ. രാമുവും സെക്രട്ടറി സി. ജയൻ ബാബുവും അറിയിച്ചു.
തദ്ദേശീയരെന്നവകാശപ്പെടുന്ന സ്വതന്ത്ര യൂണിയൻകാരാണ് അമിത കൂലി ആവശ്യപ്പെട്ടതും പ്രശ്നങ്ങൾ സൃഷ്ടിച്ചതും.സി ഐ ടി യു അംഗങ്ങളായ ഒരാൾ പോലു ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. ഇത് അന്വേഷിക്കുന്ന ആർക്കും ബോദ്ധ്യമാവുന്നതാണ്.
വിവരം അന്വേഷിക്കാനവിടെയെത്തി പ്രശ്ന പരിഹാരത്തിന് നേതൃത്വം നൽകിയ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരോട് അന്വേഷിച്ചാലും നിജസ്ഥിതി അറിയാവുന്നതേയുള്ളൂ.
ALSO READ : VSSC Trivandrum: ഉപകരണവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു; സംഭവത്തിൽ ഇടപെട്ട് മന്ത്രി വി ശിവൻകുട്ടി
ചുമടു തൊഴിൽ മേഖലയിൽ ആശാസ്യമല്ലാതെ നടക്കുന്ന പ്രവർത്തനങ്ങളുടെയെല്ലാം ഉത്തരവാദിത്വം CITU വിന് മേൽ കെട്ടിവയ്ക്കാൻ ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം.അമിത കൂലി , നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് CITU വിനുള്ളത്.
ALSO READ : നോക്കുകൂലി കുരുക്കില്‍ സുധീര്‍ കരമനയും; ലോഡിറക്കാന്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം
തൊഴിൽദായകരോട് മാന്യമായി പെരുമാറണമെന്ന കാര്യത്തിലും CITU വിന് കർശന നിലപാടാണ് ഉള്ളത്.വസ്തുത ഇതായിരിക്കേ ചുമടു മേഖലയിലെ തെറ്റായ പ്രവണതകൾ മറ്റാരു ചെയ്താലും അതിന്റെയെല്ലാം ഉത്തരവാദിത്വം CITU മേൽ കെട്ടിവയ്ക്കുന്നതിൽ കടുത്ത പ്രതിഷേധം ആർ. രാമുവും സി.ജയൻബാബുവും രേഖപ്പെടുത്തി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...