തിരുവനന്തപുരം: ചലച്ചിത്രതാരം സുധീർ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങൾ ഇറക്കുന്നതിനു നോക്കുകൂലി വാങ്ങിയെന്ന് പരാതി. വീടു പണിയ്ക്കായി കൊണ്ടു വന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിന് മൂന്ന് യൂണിയന്‍കാരും ചേര്‍ന്ന് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ.
തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്‍റെ പുതിയ വീടു പണി നടക്കുന്ന സ്ഥലത്താണ് സംഭവം. തൊടുപുഴയിൽ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനാൽ സംഭവസമയത്ത് സുധീര്‍ സ്ഥലത്ത് ഉണ്ടായിരുന്നമില്ല.
സാധനങ്ങള്‍ ഇറക്കുന്നത് തടഞ്ഞ യൂണിയന്‍കാര്‍ 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയി. കാശ് വാങ്ങി യൂണിയന്‍കാര്‍ പോയതിന് ശേഷം 16,000 രൂപ നല്‍കി മറ്റുള്ളവരെക്കൊണ്ട് സാധനങ്ങള്‍ ഇറക്കുകയായിരുന്നെന്നും സുധീര്‍ കരമന വെളിപ്പെടുത്തി. യൂണിയൻകാരുടെ നടപടി ചോദ്യം ചെയ്തവർക്കു നേരെ അവർ അസഭ്യവർഷം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.