തിരുവനന്തപുരം: മുൻ മന്ത്രി എ കെ ശശീന്ദ്രന് എതിരായ ഫോൺ കെണി കേസിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയില്‍ ശശീന്ദ്രനെതിരെ തനിക്ക് പരാതിയില്ലെന്ന് ആരോപണമുന്നയിച്ച  മാധ്യമ പ്രവര്‍ത്തക കോടതിയെ അറിയിച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ വച്ച് മോശമായി പെരുമാറിയിട്ടില്ലയെന്നും ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ല എന്നും യുവതി പറഞ്ഞു. ഈ കേസിലാണ് കോടതി ഇന്ന് വിധി പറയുന്നത്.


പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക മൊഴി നല്‍കിയ സാഹചര്യത്തിൽ കോടതി വിധി ശശീന്ദ്രന് നി‍ർണ്ണായമാണ്.  കേസ് തീരുന്ന മുറയ്ക്ക്  ശശിന്ദ്രനെ മന്ത്രി ആക്കാനാണ് പാര്‍ട്ടിയുടെ തീരുമാനമെന്നാണ് സൂചന.