കൊച്ചി: കുർബാനയെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വൻ സംഘർഷം. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ പള്ളിക്കകത്ത് വെച്ചാണ് സംഘർഷമുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് സംഘർഷമുണ്ടായത്. 16 മണിക്കൂറായി ഇരുവിഭാ​ഗവും പള്ളിയിൽ തുടരുന്നതിനിടെയാണ് സംഘർഷം. സംഘർഷം ഉടലെടുത്തതോടെ വിശ്വാസികളെയും വൈദികരെയും പോലീസ് പള്ളിക്കുള്ളിൽ നിന്നും മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘർഷത്തിനിടെ അൾത്താരയിൽ കയറി ബലിപീഠം തള്ളിമാറ്റി. വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ തുടങ്ങിയ തർക്കമാണ് ഇന്ന് സംഘർഷത്തിലേക്ക് നീങ്ങിയത്. അതിനിടെ പോലീസിനെതിരെയും ഒരുവിഭാ​ഗം ആരോപണങ്ങളുന്നയിക്കുന്നുണ്ട്. വിശുദ്ധ കുർബാനയെ അവഹേളിക്കാൻ പോലീസ് കൂട്ടുനിന്നു. പള്ളി അടച്ചുപൂട്ടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും വൈദികർ ആരോപിച്ചു. 


Also Read: Kerala Police: പോലീസ് തലപ്പത്ത് അഴിച്ചു പണി; സ്പർജൻ കുമാർ ദക്ഷിണ മേഖല ഐജി; ഹർഷിത അട്ടല്ലൂരി വിജിലൻസിൽ


 


അതേസമയം, ഇരുവിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിക്കുമെന്ന് എസിപി വ്യക്തമാക്കി. പള്ളി അടയ്ക്കാൻ ആലോചിക്കുന്നില്ലെന്നും സംഘർഷം ഒഴിവാക്കാനാണ് അകത്ത് നിന്നും ആളുകളെ മാറ്റിയതെന്നും എസിപി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.