തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് സ്റ്റേഷനിൽ വനിതാ പോലീസുകാർ തമ്മിൽ വാക്കേറ്റം. വനിത എസ്ഐയുടെ മുന്നിൽ വച്ചാണ് അച്ചടക്കം മറന്നുള്ള പോലീസുകാരുടെ വാക്പോര്. ഒളിച്ചോട്ട സംഭവത്തിലെ കക്ഷികളെ കോടതിയില്‍ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ തര്‍ക്കം നടന്നത്. വനിതാ എസ്ഐയുടെ മുന്നില്‍ വച്ചാണ് പോലീസുകാർ അച്ചടക്കം ലംഘിച്ച് രൂക്ഷമായ വാക്പോരിൽ ഏർപ്പെട്ടത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന നാട്ടുകാർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിൽ നടന്ന ഒളിച്ചോട്ട കേസുമായി ബന്ധപ്പെട്ട സംഭവത്തിലെ കക്ഷികളെ കോടതിയിൽ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സ്റ്റേഷനിൽ മറ്റ് പോലീസുകാരും  കേസിന്റെ ആവശ്യങ്ങൾക്കായി എത്തിയ ആളുകളും ഉള്ളപ്പോഴായിരുന്നു വനിതാ പോലീസുകാരുടെ അച്ചടക്കം മറന്നുള്ള പെരുമാറ്റമുണ്ടായത്.



ALSO READ: തിരുവനന്തപുരം കാട്ടാക്കടയിൽ പോലീസിന് നേരെ ആക്രമണം; മദ്യപസംഘം പോലീസ് ഓഫീസറുടെ യൂണിഫോം വലിച്ചു കീറി


പല ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തിയ നാട്ടുകാരിൽ ചിലർ ഈ സംഭവം ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തർക്കത്തിൽ നിന്ന് ഉദ്യോഗസ്ഥർ പിന്മാറിയത്. നിലവിൽ ഈ സംഭവത്തിൽ നടപടികളൊന്നും ഉണ്ടായിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ രീതിയിലാണ് പ്രചരിക്കുന്നത്. മുൻപ് കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.