തിരുവനന്തപുരം: ലോകോത്തര  നിലവാരത്തിലുള്ള ക്ലീൻ എനർജി ഇൻക്യുബേഷൻ സെന്റർ കേരളത്തിൽ സ്ഥാപിക്കാനൊരുങ്ങി സർക്കാർ. ഹരിതോർജ്ജ വികസനത്തിന്റെ ഭാഗമായി ക്ലീൻ എനർജി ഇൻക്യുബേഷൻ സെന്റർ സ്ഥാപിക്കുന്നതിനായി കേരളസർക്കാരും ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻക്യുബേഷൻ സെന്ററും ധാരണാ പത്രം ഒപ്പിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹരിതോർജ്ജ രംഗത്ത് ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ഇതിനായി സ്റ്റാർട്ട് അപ് സംരംഭങ്ങളെ സെന്റർ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിലൂടെ  ഊർജ്ജകാര്യക്ഷമത ഉയർത്തുകയും മൊത്തം ഊർജ്ജോല്പാദനത്തിൽ ഹരിതോർജ്ജത്തിന്റെ തോത് വർദ്ധിപ്പിക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം. ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (BIRAC), റ്റാറ്റാ പവർ ഡൽഹി ഡിസ്ട്രിബൂഷൻ ലിമിറ്റഡ് എന്നിവയുടെ പിന്തുണയോടെ കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും ചേർന്ന് നടത്തുന്ന സംരംഭമാണ് ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻക്യുബേഷൻ സെന്റർ (CEIIC).


ക്ലീൻ എനർജി ഇൻക്യുബേറ്റർ സംരംഭകർക്ക് ലബോറട്ടറി മുതൽ വിപണി വരെയുള്ള സഹായം സെന്റർ നൽകും. ഊർജ്ജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (K-DISC) ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻക്യുബേഷൻ സെന്ററുമായി ചേർന്നാണ് ഇൻക്യൂബേഷൻ  സെന്റർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കേരള സർക്കാർ ലക്ഷ്യമിട്ടിരിക്കുന്ന ഗ്രീൻ എനർജി മിഷൻ, സ്റ്റാർട്ട് അപ് മിഷൻ തുടങ്ങിയ പരിപാടികളിലും സംരംഭങ്ങളിലും ഉൾപ്പെടുത്താവുന്ന നൂതനവും സുസ്ഥിരവുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കും.


വൈദ്യുതി മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും നൂതന സാങ്കേതിക വിദ്യകളുമായി  ബന്ധപ്പെട്ട സംരംഭങ്ങൾ വിന്യസിക്കാനും ഇത് കേരളത്തെ സഹായിക്കും. കൃഷിയിടങ്ങൾക്കും ചെറുകിട സംരംഭകർക്കും കുറഞ്ഞ വിലയിൽ ഇടതടവില്ലാതെ വൈദ്യുതി എത്തിക്കാനുള്ള നൂതന സാങ്കേതിക വിദ്യകളും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന  സംരംഭകർക്ക്  അവരുടെ ഉല്പന്നങ്ങൾ സി.ഇ. ഐ.ഐ.സിയുടെ ലാബുകളിൽ പരിശോധിച്ച്  നിലവാരം ഉറപ്പു വരുത്തുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും. ഹരിതോർജ്ജ മേഖലയിൽ വിപുലമായ ഗവേഷണ വികസന  പ്രവർത്തനങ്ങൾക്കും നൂതന ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഇൻക്യുബേഷൻ, സ്റ്റാർട്ട് അപ് പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ സഹകരണത്തിലൂടെ  സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.