എല്ലാവര്ക്കും ശുദ്ധജലം ലഭ്യമാക്കുക എന്നത് 2024 ഓടെ സാക്ഷാത്കരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
നിരവധി ശുദ്ധജല വിതരണ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട: എല്ലാവർക്കും സമ്പൂർണ ശുദ്ധജലം ലഭ്യമാക്കുകയെന്നത് 2024ഓടെ യാഥാർഥ്യമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്തൊട്ടാകെ പദ്ധതി പൂർത്തിയാക്കും. അയിരൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു.
എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജലജീവൻ മിഷൻ മുഖേന ഗാർഹിക കുടിവെള്ള കണക്ഷൻ നൽകി. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി നിരവധി ശുദ്ധജല വിതരണ പദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. റാന്നിയിൽ നടപ്പാക്കുന്ന ശുദ്ധജല പദ്ധതി അന്തിമഘട്ടത്തിലാണെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...