Pinarayi Vijayan: സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
Pinarayi Vijayan about Hema Committee Report: തുല്യവേതനം നടപ്പിലാക്കുന്നതിൽ പരിമിതിയും പ്രായോഗിക തടസവും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിനിമാ വ്യവസായത്തിൽ വില്ലൻമാർ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് ഉള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ പാടില്ലെന്നും ആരെയും ലോബിയിംഗിലൂടെ പുറത്താക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
2017 ജൂൺ 6നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിപാർശകൾ പ്രധാന്യം നൽകി നടപ്പിലാക്കാൻ സർക്കാർ പരിശ്രമിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലക്കാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന് പരിശോധിച്ചു. സിനിമാ സീരിയൽ രംഗത്തെ ചൂഷണം തടയാൻ ട്രൈബ്യൂണൽ രൂപീകരിക്കണമെന്ന് നിർദ്ദേശമുണ്ട്. ഭാരിച്ച സാമ്പത്തിക ബാധ്യത വരുന്ന നിർദ്ദേശമാണിതെന്നും ട്രൈബ്യൂണൽ ഗൗരവമായി തന്നെ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ALSO READ: വയനാട് ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കും; ബാങ്കുകളിലെ ലോണുകൾ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി
വിപുലമായ ചർച്ച നടത്തി സിനിമാ നയം രൂപീകരിക്കും. അതിനായി കോൺക്ലേവ് അടക്കം അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കും. തുല്യവേതനം നടപ്പിലാക്കുന്നതിൽ പരിമിതിയും പ്രായോഗിക തടസവും ഉണ്ട്. മയക്ക് മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം ഇപ്പോൾ തന്നെയുണ്ട്. ചെളി വാരി എറിയുന്ന പ്രവണത സാംസ്കരിക മേഖലയെ തകർക്കും. ഗ്രൂപ്പോ കോക്കസോ ഭരിക്കുന്നതാകരുത് സിനിമയെന്നും വേട്ടക്കാർക്ക് ഒപ്പമല്ല, ഇരകൾക്ക് ഒപ്പമാണ് സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy