ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സഹായം വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം വന്നപ്പോൾ സഹായിക്കാതെ ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ഇതിനെതിരെ കോൺഗ്രസ് മിണ്ടിയില്ല. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട് ദുരന്തം. അതിനായി നമ്മൾ ചെയ്യേണ്ടത് ചെയ്തു. എന്നാൽ, കേന്ദ്രം മറ്റ് സംസ്ഥങ്ങള്‍ക്ക് സഹായം നൽകിയിട്ടും കേരളത്തിന് സഹായമുണ്ടായില്ല. ഇന്ത്യക്ക് പുറത്തുള്ളവർ ആണോ നമ്മളെന്നും പിണറായി വിജയൻ ചോദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മകഥ വിവാദത്തിൽ ഇപി ജയരാജനെ മുഖ്യമന്ത്രി പൂര്‍ണമായി പിന്തുണയ്ക്കുകയും ചെയ്തു. സാധാരണ രീതിയിലുള്ള പ്രസാധനമല്ല പ്രസിദ്ധീകരണശാല ഉദ്ദേശിച്ചതെന്ന് ഡിസിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. ആത്മകഥ എഴുതുന്നുണ്ടെന്നും എന്നാൽ ആർക്കും പ്രസിദ്ധീകരിക്കാൻ കൊടുത്തിട്ടില്ലെന്നും ഇപി വ്യക്തമാക്കി. ആരെയും അത് പ്രസിദ്ധീകരിക്കാൻ അദ്ദേഹം ഏൽപ്പിച്ചിട്ടുമില്ല. വായനയ്ക്കുള്ള പുസ്തകം വാട്സാപ്പ് സന്ദേശമായി ആരെങ്കിലും കൊടുക്കുമോ? ഉപതെരഞ്ഞെടുപ്പ് വരുന്ന ദിവസം നോക്കി വാർത്ത തെരഞ്ഞെടുക്കുന്നു. 


ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്ചയുടെ വാർത്ത വന്നതും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒന്നരവർഷം മുമ്പത്തെ കാര്യം അന്നേദിവസം നടന്ന പോലെയാണ് വാർത്തകൾ വന്നത്. എല്ലാത്തിനും വ്യക്തമായ ഉന്നങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.