തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്  അതേ നാണയത്തില്‍ മറുപടി നല്‍കി  മുഖ്യമന്ത്രി പിണറായി വിജയന്‍.... 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയുന്ന നില സ്വീകരിച്ചുപോകരുത് എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ താക്കീത്. 


പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് അക്കാര്യത്തില്‍ ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്. ഏത് സംഭവം നടന്നാലും മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്‍റെ  ഭാഗമായാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍  സുരേന്ദ്രന്‍റെ  ആരോപണമെന്നും അദ്ദേഹം പറഞ്ഞു.


"എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയുന്ന നില സ്വീകരിച്ചു പോകരുത്, ഈ സംസ്ഥാനത്തിന്‍റെ  മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്, ഒരു തെറ്റു ചെയ്തയാളെയും സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് ജനങ്ങള്‍ക്ക് ബോധ്യമായാതാണ്, അത് കളങ്കപ്പെടുത്താന്‍ സുരേന്ദ്രന്‍റെ  നാക്കുകൊണ്ടാവില്ലെന്നേ പറയാനുള്ളൂ",  മുഖ്യമന്ത്രി പറഞ്ഞു.


Also read: UAE കോണ്‍സുലേറ്റ് വഴിയുള്ള സ്വർണ്ണ കള്ളക്കടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്...!! ആരോപണവുമായി കെ.സുരേന്ദ്രൻ


 സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്താണ് നടന്നതെന്നും അത് ഫലപ്രദമായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും അദ്ദേഹം   പറഞ്ഞു.


കൂടാതെ, സ്വപ്‌നയുടെ നിയമനകാര്യം താനറിഞ്ഞിട്ടുള്ള നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.


Also read: ആരാണ് സ്വപ്ന സുരേഷ്? മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി ​ജ്യോതികുമാര്‍ ചാമക്കാല


സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍  കെ സുരേന്ദ്രന്‍ നടത്തിയ  ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍.


ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് തന്നെയാണ്. അത് കൃത്യമായി അന്വേഷിക്കുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് ആരും രക്ഷപ്പെടില്ല, അത്തരം ആളുകളെ നിയമത്തിന്‍റെ  പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം മറ്റു ചില ദുരാരോപണങ്ങള്‍ ഉന്നയിച്ച് പരിരക്ഷ നല്‍കുന്ന സമീപനം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെപ്പോലുള്ളവര്‍ സ്വീകരിക്കരുത്, ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോവുകയാണ്, അന്വേഷണ ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാറിന്‍റെ  പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.