തിരുവനന്തപുരം: സംസ്ഥാനം ആവേശത്തോടെ കാത്തിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മുഖ്യമന്ത്രി പിണറായി വിജയനും  സര്‍ക്കാരിനുമെതിരെ  കനത്ത ആരോപണങ്ങള്‍ ഉയരുന്നു...  


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയനും  (Pinarayi Vijayan) കുടുംബാംഗങ്ങള്‍ക്കും വിദേശത്ത് വന്‍ തോതിലുള്ള നിക്ഷേപമുണ്ടെന്നാണ് പ്രമുഖ മാധ്യമ  പ്രവര്‍ത്തകന്‍റെ വെളിപ്പെടുത്തല്‍... 


മുഖ്യമന്ത്രിയുടെ വിദേശ നിക്ഷേപം സംബന്ധിച്ച്  വളരെ നേരത്തേ തന്നെ ക്രൈം പത്രാധിപരായ നന്ദകുമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് തെളിവുകള്‍ ഹാജരാക്കണണെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്  (Enforcement Directorate - ED) നന്ദകുമാറിന് (Crime Nandakumar) നോട്ടീസ്  നല്‍കിയിരുന്നു. അതനുസരിച്ച്  ബുധനഴ്ച  രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി നന്ദകുമാര്‍   സാമ്പത്തിക തട്ടിപ്പുകളുടെ രേഖകള്‍ കൈമാറിയതായാണ് റിപ്പോര്‍ട്ട്.


പിണറായിക്കു മാത്രമല്ല, ധനകാര്യമന്ത്രി ഡോ. തോമസ്  ഐസക്ക്, സിപിഎം, പിബി അംഗം എം എ ബേബി  എന്നിവര്‍ക്കും അനധികൃതമായി സ്വത്തു‌ക്കളുള്ളതായും  ആരോപിച്ച അദ്ദേഹം   തെളിവുകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്.


വിദേശ  സ്ഥാപനങ്ങളിലെ നിക്ഷേപം, ബാങ്ക് നിക്ഷേപം, ഓഹരി പങ്കാളിത്തം തുടങ്ങിയ രീതികളിലാണ് നിക്ഷേപങ്ങളെന്നാണ്  നന്ദകുമാര്‍  വ്യക്തമാക്കുന്നത്. വിവാദമായ ലാവ്ലിൻ കേസ് അട്ടിമറിക്കാൻ ജഡ്ജിമാർക്ക് ഉൾപ്പെടെ പണം നൽകിയതിന്‍റെ വിവരങ്ങളും കൈവശമുണ്ടെന്ന്  നന്ദകുമാർ പറയുന്നു.  


Also read:  സ്പീക്കർ ദുരുദ്ദേശത്തോടെ ഫ്ളാറ്റിലേക്ക് വിളിപ്പിച്ചു; Swapna Suresh ന്റെ ഗുരുതര മൊഴി പുറത്ത്


ദേശീയശ്രദ്ധ നേടിയ  സ്വർണക്കടത്ത് കേസിനൊപ്പം ലാവ്ലിൻ കേസിൽ  എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വിശദമായ അന്വേഷണത്തിലേയ്ക്കുകൂടി കടന്നതോടെ  സർക്കാരിന് വീണ്ടും  കുരുക്ക് മുറുകുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.