കോഴിക്കോട്: വർ​ഗീയ ശക്തികളുമായി കൂട്ടുകൂടാൻ കഴിയില്ലെന്ന് ലീ​ഗിന് പറയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീ​ഗ് റിഫോമിസ്റ്റ് പ്രസ്ഥാനമാണ്. ലീ​ഗിന് ഇന്ത്യയ്ക്ക് പുറത്ത് സഖ്യം ഇല്ല. എന്നാൽ, ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടത് ഇസ്ലാമിക സാർവ ദേശീയതയാണെന്നും ലീ​​ഗിന് അങ്ങനെ അല്ലെന്നും പിണറായി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും ഒരേ തൂവൽ പക്ഷികളാണ്. ഇത്തരം വർ​ഗീയ കക്ഷികളുമായി കമ്മ്യൂണിസ്റ്റ് വിരുദ്ധതയ്ക്കായി ലീ​ഗ് കൂട്ടുകൂടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീ​ഗിനെയും ജമാ അത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ട് കാണരുത്. ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം ആണ്.


ALSO READ: 'ഒന്നും മറയ്ക്കാനില്ല'; സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി


മലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട് അസത്യം പ്രചരിപ്പിക്കുകയാണ് ലീ​ഗ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ശരിയല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് മലപ്പുറത്തെ അപകീർത്തിപ്പെടുത്തുകയാണ് ലീ​ഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


പി ജയരാജന്റെ കേരളം, മുസ്ലിം രാഷ്ട്രം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. പുസ്തക രചയിതാവിന് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നും വ്യക്തിപരമായ അഭിപ്രായത്തോട് യോജിക്കുന്ന ആൾ മാത്രമേ പുസ്തകം പ്രകാശനം ചെയ്യാവൂവെന്ന് ഇല്ലെന്നും കൃതി തയ്യാറാക്കിയ പി ജയരാജനെ ഹാർദ്ദവമായി അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.