CM Pinarayi Vijayan: 'ഒന്നും മറയ്ക്കാനില്ല'; സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

Governor Arif Mohammed Khan: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 09:03 PM IST
  • സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
  • സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം ആണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു
CM Pinarayi Vijayan: 'ഒന്നും മറയ്ക്കാനില്ല'; സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം, ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: വിവാദമായ അഭിമുഖത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട ​ഗവർണറുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്നും സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനം ആണെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.

ഗവർണറുടെ പരാമർശങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ചു. ഗവർണറുടേത് വ്യക്തി അധിക്ഷേപമെന്ന് മുഖ്യമന്ത്രി. വിശ്വാസ്യതയില്ലെന്ന പരാമർശത്തിൽ അതൃപ്തി അറിയിച്ചു. സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പരാമർശമാണ്. സ്വർണ്ണക്കടത്തിൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ALSO READ: മാസപ്പടി കേസിൽ നിർണായക നീക്കം; എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു

താൻ പറഞ്ഞത് കള്ളക്കടത്ത് രാജ്യവിരുദ്ധമാണെന്നാണ്. സ്വർണ്ണകടത്ത് തടയേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള കസ്റ്റംസാണ്. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞിട്ടില്ലെന്നും തനിക്കെതിരെ ഗവർണർ മനപ്പൂർവമായ അധിക്ഷേപം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കസ്റ്റംസ് കണ്ടെത്താത്ത സ്വർണ്ണ ക്കടത്ത് പിടികൂടുന്നത് പൊലീസിന്റെ കാര്യക്ഷമതയെന്നും മുഖ്യമന്ത്രി നൽകിയ കത്തിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News