CM on Covid spread: രോഗികൾ കുറയുന്നു; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമായി തുടങ്ങിയെന്ന് മുഖ്യമന്ത്രി
സിറോ സര്‍വേയില്‍ 82 ശതമാനം ജനങ്ങൾക്ക് പ്രതിരോധ ശേഷി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid 19) വ്യാപനം നിയന്ത്രണവിധേയമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan) പറഞ്ഞു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം നല്ല തോതിൽ കുറഞ്ഞിട്ടുണ്ട്. ആശുപത്രികളില്‍ (Hospitals) ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നു. സിറോ സര്‍വേയില്‍ (Sero Survey) 82 ശതമാനം ജനങ്ങൾക്ക് പ്രതിരോധ ശേഷി (Immunity) കണ്ടെത്തിയിട്ടുണ്ട്. കുട്ടികളില്‍ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
”കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷവും 9 മാസവും പിന്നിട്ടു. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി തുടങ്ങിയിട്ടുണ്ട്. രോഗം ബാധിക്കുന്നവരുടെയും മരണം അടയുന്നവരുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ആശുപത്രി വാസത്തിന്റെ തിരക്കും നിരക്കും ഗുരുതരകേസുകളും കുറഞ്ഞിട്ടുണ്ട്.” മുഖ്യമന്ത്രി പറഞ്ഞു.
സിറോ സര്‍വേ ഫലത്തിന് ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്‌സിന്‍ കണക്കും വിലയിരുത്തിയാല്‍ 85-90 ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായതായി അനുമാനിക്കാം. വീടുകള്‍ക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതില്‍ സംസ്ഥാനം വിജയിച്ചു.
കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 2.51 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തി. ആകെ വാക്‌സിനെടുക്കേണ്ടതില്‍ 94.08 ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. ബാക്കിയുള്ളവര്‍ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചത് 46.05 ശതമാനം ആളുകളാണ്.
Also Read: India COVID Update : രാജ്യത്ത് 14,623 പേർക്ക് കൂടി കോവിഡ് രോഗബാധ; 7,643 കേസുകളും കേരളത്തിൽ നിന്ന്
കോവിഷീല്‍ഡ് വാക്സിനെടുത്തവര്‍ 84 ദിവസത്തെ ഇടവേളയിലും കൊവാക്സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തെ ഇടവേളയിലും രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കണം. സംസ്ഥാനത്ത് ആകെ 3,75,45,497 കുത്തിവെപ്പുകളാണ് രണ്ട് ഡോസുകളും ചേര്‍ത്ത് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മഴക്കാലവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,666 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,80,038 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 707 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 82 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,084 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8592 പേര്‍ രോഗമുക്തി നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...