തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കേസുകളിൽ വൻ വർധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ലഹരി വേട്ട കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വിൽപന നടത്തുന്നവരെ രണ്ട് വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ ഇടത്താവളമാക്കി മാറ്റരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലഹരി ഉപയോഗം തടയാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ ലഹരി കേസുകളിലെ വര്‍ധന ഉന്നയിച്ച് പി.സി വിഷ്ണുനാഥാണ് നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. പഞ്ചാബ് കഴിഞ്ഞാൽ ഏറ്റവുമധികം മയക്കുമരുന്ന് ഉപഭോ​ഗം ഉള്ളത് കേരളത്തിലാണെന്ന നിലയിലേക്ക് എത്തിയെന്ന്  വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. സ്ഥാപനത്തിന്റെ പര് മോശമാകുമെന്ന് കരുതിയാണ് പല അധ്യാപകരും ലഹരി വ്യാപനം പുറത്ത് പറയാത്തത്. സ്കൂൾ പരിസരത്ത് ലഹരി വിൽക്കുന്നവർക്ക് ഉടൻ ജാമ്യം കിട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും കാപ്പ ചുമത്തണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.


ALSO READ: Vizhinjam: വിഴിഞ്ഞത്തെ തീരശോഷണം; പഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


സംസ്ഥാനത്ത് ലഹരി ഉപയോഗം, വ്യാപാരം എന്നിവ സമൂഹത്തിന് ഭീഷണിയാകുന്ന നിലയിലേക്ക് വ‍ര്‍ധിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ലഹരി ഉപയോ​ഗവും വ്യാപാരവും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. വിദ്യാലയങ്ങൾക്ക് ചുറ്റം ലഹരിവിരുദ്ധ സംരക്ഷണ ശൃംഖല തീർക്കും. 2022ൽ മാത്രം 16,228 കേസുകളാണ് രജിസ്റ്റ‍ര്‍ ചെയ്തത്. സ്ഥിരം ലഹരിക്കേസിൽ പെടുന്നവരെ കരുതൽ തടങ്കലിലാക്കും. പോലീസും എക്സൈസും ഒരുമിച്ചുള്ള നടപടികൾ ഉണ്ടാകും. ലഹരി കുറ്റവാളികളെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള നിയമം കർശനമായി നടപ്പാക്കും.


മുഖം നോക്കാതെ വിട്ടുവീഴ്ചയില്ലാത്ത കർക്കശ നടപടികൾ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ലഹരി ഉപയോഗം അവസാനിപ്പിക്കുന്നതിനുള്ള സർക്കാർ നടപടികൾക്ക് പ്രതിപക്ഷത്തിന്‍റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം ഉന്നയിച്ച പിസി വിഷ്ണുനാഥിനെ അഭിനന്ദിച്ച സ്പീക്കർ ലഹരിക്കെതിരെ ഒറ്റക്കെട്ടായി യുദ്ധസന്നാഹത്തിന് ഒരുങ്ങുന്നു എന്ന സന്ദേശമാണിതെന്നും സഭയിൽ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭ വിട്ടിറങ്ങിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.