തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും സമ്പൂർണ അടച്ചിടൽ പ്രായോ​ഗികമല്ലെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ. കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുമ്പോഴും ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. വാർഡുതല സമിതികൾ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവർത്തനമാണ് (Preventive measures) സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ വാർഡുതല സമിതികൾ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. വാർഡുതല സമിതികൾ, അയൽപ്പക്ക നിരീക്ഷണം, സിഎഫ്എൽടിസികൾ, ഡൊമിസിലറി കേന്ദ്രങ്ങൾ, ആർആർടികൾ എല്ലാം വീണ്ടും ശക്തിപ്പെടുത്തും.


ALSO READ: Covid Vaccine: സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം,6 ജില്ലകളില്‍ കോവിഷീല്‍ഡില്ല


ക്വാറന്‍റൈൻ ലംഘകരെ കണ്ടെത്തിയാൽ കനത്ത പിഴ, ലംഘകരുടെ ചെലവിൽ പ്രത്യേക ക്വാറന്‍റൈൻ, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും. സിഎഫ്എൽടിസികൾ പലയിടത്തും നിർജീവമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് സിഎഫ്എൽടിസികൾ നടത്തുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് (Financial crisis) നേരിടുന്നുണ്ടെങ്കിൽ സർക്കാർ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർഡുതല സമിതികളിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണം. രണ്ടാഴ്ച കൊണ്ട് സ്ഥിതി കൂടുതൽ നിയന്ത്രണ വിധേയമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി  പറഞ്ഞു. രോ​ഗികളുടെ എണ്ണം കുറയ്ക്കാനാകണം. അതിനായി തദ്ദേശസ്ഥാപനങ്ങൾ സടകുടഞ്ഞ് എഴുന്നേൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ALSO READ: India COVID Update : രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്ന്
 
അതേസമയം, സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്. എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് (Central Government) ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


അതേ സമയം എല്ലാ ജില്ലകളിലും കുറഞ്ഞ തോതില്‍ കോവാക്‌സിന്‍ സ്‌റ്റോക്കുണ്ട്. കോവാക്‌സിന്‍ എടുക്കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്. കോവാക്‌സിന്‍ സ്വീകരിക്കാന്‍ ആശങ്കയുടെ ആവശ്യമില്ല. കോവാക്‌സിനും കോവിഷീല്‍ഡും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 84 ദിവസം കഴിഞ്ഞ് 112 ദിവസത്തിനുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. അതേസമയം കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് എടുക്കാനാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.