Thiruvananthapuram : ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു. 


ALSO READ : നടി Saranya Sasi അന്തരിച്ചു; കാൻസറിനെതിരെ പടപൊരുതി വേദനകളില്ലാത്ത ലോകത്തേക്ക് മടങ്ങി ശരണ്യ


ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു ശരണ്യ. പതിനൊന്നോളം തവണ സർജറിക്ക് വിധേയയായി. ഇതിനിടെ കൊവിഡ് ബാധിതയായതോടെ ആരോ​ഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.


ALSO READ : പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി വിടവാങ്ങി


കൊവിഡ് നെ​ഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിച്ചു. ന്യൂമോണിയ ഭേദമായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.