പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി വിടവാങ്ങി

പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പിഎസ് ബാനര്‍ജി അന്തരിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 6, 2021, 09:38 AM IST
  • പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ പിഎസ് ബാനര്‍ജി അന്തരിച്ചു
  • പി എസ് ബാനർജി കൊല്ലം സ്വദേശിയാണ്
  • നാൽപ്പത്തിയൊന്നു വയസായിരുന്നു
പ്രശസ്ത കാർട്ടൂണിസ്റ്റും നാടൻപാട്ട് കലാകാരനുമായ പി എസ് ബാനർജി വിടവാങ്ങി

കൊല്ലം: പ്രശസ്ത കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പിഎസ് ബാനര്‍ജി (PS Banarji) അന്തരിച്ചു. നാൽപ്പത്തിയൊന്നു വയസായിരുന്നു.  

കൊവിഡാനന്തര ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പിഎസ് ബാനർജി (PS Banarji) കൊല്ലം സ്വദേശിയാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട വരകളായിരുന്നു പി എസ് ബാനർജിയുടേത്. മാത്രമല്ല ലളിതകലാ അക്കാദമി ഫെലോഷിപ്പും ബാനർജിക്ക് ലഭിച്ചിട്ടുണ്ട്. 

Also Read: Vaccine Certificate: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്നും കർശനമാക്കില്ല

ടെക്‌നോപാർക്കിലെ ഐടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായിരുന്നു അദ്ദേഹം.  നടൻ പാട്ടിലും നല്ല ശ്രദ്ധ നേടിയ കലാകാരനായിരുന്നു പിഎസ് ബാനർജി. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി സമീപകാലത്ത് ജനപ്രീതി നേടിയ ഒട്ടേറെ നാടന്‍ പാട്ടുകള്‍ ആലപിച്ചത് ബാനര്‍ജിയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News