കണ്ണൂർ: ഏലത്തൂർ ട്രെയിൻ തീവയ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും ഉണ്ടായിരുന്നു. സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ഓടെയാണ് മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണ സംഘവുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.


ALSO READ: Elathur Train Fire Case: ഷാറൂഖിനെതിരെ കൊലക്കുറ്റം ചുമത്തി; NIA സംഘം കോഴിക്കോട്ടെത്തി


ഇതിന് ശേഷം ട്രെയിൻ തീവയ്പിൽ മരിച്ച റഹ്മത്തിന്റേയും നൗഫിഖിന്റെയും വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. സന്ദർശന സമയത്ത് ട്രെയിൻ തീവയ്പ് കേസിന്റെ അന്വേഷണ ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറും റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്തയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.