Kerala Gold Smuggling Case| മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം. രവീന്ദന്‍ (CM Raveendran) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായി. ഇന്ന് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അദ്ദേഹം ഇഡിയുടെ ഓഫീസില്‍ ഹാജരായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: സിഎം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു


സിഎം രവീന്ദ്രന്‍ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കാണിരിക്കവേയാണ് അദ്ദേഹം (CM Raveendran) ഇന്ന് ഇഡിയുടെ ഓഫീസിൽ ഹാജരായത്.   രവീന്ദ്രൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്‌മെന്റ് നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.   എന്നാല്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അതുകൊണ്ടുതന്നെ  രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് (ED) കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.


Also read: ശ്രദ്ധിക്കുക.. Mask ഉപയോഗിക്കാതിരിക്കുന്നതിനേക്കാൾ അപകടമാണ് ഉപയോഗിച്ച മാസ്ക്..!  


സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി നാലാം തവണയാണ് ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയത്.  ഇതിന് പിന്നാലെയായിരുന്നു സി.എം. രവീന്ദ്രന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.