സിഎം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു

നേരത്തെ സിഎം രവീന്ദ്രന്  ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു.  പക്ഷേ കുറച്ച് സാവകാശം വേണമെന്ന് രവീന്ദ്രൻ ഇഡിക്ക് കത്തയച്ചിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 11, 2020, 07:48 PM IST
  • കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ മെഡിക്കൽ കോളേജിൽ ചികിത്സ നേടിയത്.
  • എംആർഐ റിപ്പോർട്ടിൽ രവീന്ദ്രന്റെ കഴുത്തിനും ഡിസ്കിനും പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന് ശസ്ത്രക്രിയയുടെ ആവശ്യമൊന്നും ഇല്ല.
സിഎം രവീന്ദ്രനെ മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ (C.M.Raveendran) മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.  

മെഡിക്കൽ കോളേജിൽ നിന്നും നേരെ അദ്ദേഹം (C.M.Raveendran) ജവഹർ നഗറിലെ വീട്ടിലേക്കാണ് പോയത്.  നേരത്തെ സിഎം രവീന്ദ്രന്  ഇഡി (ED) ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു.  പക്ഷേ കുറച്ച് സാവകാശം വേണമെന്ന് രവീന്ദ്രൻ ഇഡിക്ക് കത്തയച്ചിരുന്നു.  മാത്രമല്ല സി എം രവീന്ദ്രന് തുടര്‍ചികിത്സ വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് (Medical Board) വിലയിരുത്തുകയും ചെയ്തു.   അദ്ദേഹത്തിന് തലവേദനയും നടുവേദനയും ഉണ്ടെന്നാണ് പറയുന്നത്.   

Also read: മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയ്ക്ക് ഇഡിയുടെ നോട്ടീസ്

ഇത് മൂന്നാം തവണയാണ് ഇഡി ചോദ്യം ചെയ്യാൻ വിളിക്കുന്നതും ശാരീരിക അസുഖം കാണിച്ച് സി എം രവീന്ദ്രൻ ഹാജരാകാതിരുന്നതും.  മാത്രമല്ല ഇതിന് പിന്നാലെ  ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.  കോവിഡിന് (Covid19) ശേഷമുള്ള ആരോഗ്യപ്രശ്നനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി എം രവീന്ദ്രൻ മെഡിക്കൽ കോളേജിൽ ചികിത്സ നേടിയത്.  

എംആർഐ റിപ്പോർട്ടിൽ രവീന്ദ്രന്റെ കഴുത്തിനും ഡിസ്കിനും പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ട്.  എന്നാൽ ഇതിന് ശസ്ത്രക്രിയയുടെ ആവശ്യമൊന്നും ഇല്ലെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു അതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിച്ചത്.  

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News