കൊറോണ: മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് രംഗത്തിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യന്‍
രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എല്ലാം മാറ്റിവെച്ച് രംഗത്തിറങ്ങേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും രംഗത്തിറങ്ങാന്‍ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്.
Also read: കൊറോണ സംശയത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഐസോലേഷന്‍ വാര്‍ഡില്‍
തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചത്. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും എല്ലാം മാറ്റിവെച്ച് രംഗത്തിറങ്ങേണ്ടതുണ്ടെന്നും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുവെന്നും മുഖ്യന്‍ കുറിച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു: